COVID 19Latest NewsIndiaNews

കോവിഡ് വാക്‌സിൻ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള പദ്ധതികളെ കുറിച്ച് ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള പദ്ധതികളെ കുറിച്ച് നീതി ആയോഗിലെ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ചർച്ച.

വാക്‌സിൻ വികസനത്തിന്റെ പുരോഗതി, റെഗുലേറ്ററി അംഗീകാരങ്ങൾ, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. ചർച്ചയുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.

ആരോഗ്യ പ്രവർത്തകരിലേക്ക് വാക്‌സിൻ എത്തിക്കുക, പോപ്പുലേഷൻ ഗ്രൂപ്പുകൾക്ക് മുൻഗണന നൽകുക, വാക്‌സിൻ വിതരണത്തിന് സാങ്കേതിക പ്ലാറ്റ്‌ഫോം തയ്യാറാക്കുക, വാക്‌സിനേറ്റർമാരെ ചേർക്കൽ എന്നീ വിഷയങ്ങളെ കുറിച്ചെല്ലാം ചർച്ച നടന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button