Latest NewsIndiaNews

അമിത്ഷാ ചെന്നൈയിൽ; മുൻ ഡിഎംകെ എംപി ബിജെപിയില്‍ ചേര്‍ന്നു

ചെന്നൈ: കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ചെന്നൈയിൽ എത്തുന്നു. എംജിആർ സ്മാരകത്തിൽ എത്തി പുഷ്പാർച്ചന നടത്തുന്ന അമിത് ഷാ സംസ്ഥാനത്തെ നിരവധി വികസപദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതാണ്. അതോടൊപ്പം നിർണായകമായ പല രാഷ്ട്രീയ കൂടിക്കാഴ്ചകളും ഇന്നും നാളെയുമായി നടന്നേക്കും എന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.

ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ്റെ മൂത്തസഹോദരനും കരുണാനിധിയുടെ പുത്രനുമായ എം.കെ.അഴഗിരിയുമായി അമിത് ഷാ നാളെ നടത്തിയേക്കും എന്നാണ് ചെന്നൈയിൽ നിന്നുള്ള സൂചന. അമിത് ഷാ ചെന്നൈയിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അഴഗിരിയുടെ അടുത്ത അനുയായിയും മുൻ ഡിഎംകെ എംപിയുമായ കെപി രാമലിംഗം ബിജെപിയിൽ ചേർന്നിരിക്കുകയാണ്.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഴഗിരി സ്വന്തം പാർട്ടി പ്രഖ്യാപിക്കുമെന്നും എൻഡിഎയിൽ ചേരുമെന്നുമാണ് വാർത്തകൾ. എന്നാൽ അതേസമയം സൂപ്പർസ്റ്റാർ രജനീകാന്തുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുമോ എന്നതാണ് തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നത്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ബിജെപി – ആർഎസ്എസ് നേതാക്കൾ രജനീകാന്തുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button