തീവ്രവാദ സംഘടനയായ അല്‍-ഖ്വയ്ദയുടെ തലവനായ അയ്മാന്‍ അല്‍ സവാഹിരി അഫ്ഗാനിസ്ഥാനില്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ അല്‍-ഖ്വയ്ദ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിട്ടില്ല. അല്‍ സവാഹിരി ആസ്ത്മ മൂലം ഗസ്നിയില്‍ വച്ച് മരിച്ചു എന്നാണ് അറബ് ന്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അറിയാന്‍ സാധിക്കുന്നത്.
യുഎസില്‍ 9/11 ആക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടിരുന്നത്. 2011 മെയ് മാസത്തില്‍ പാകിസ്ഥാനിലെ അബോട്ടാബാദിലെ ഒളിത്താവളത്തില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ ഒസാമ ബിന്‍ ലാദന് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അല്‍ സവാഹിരിയെ അല്‍-ഖ്വയ്ദ മേധാവിയായി നിയമിച്ചത്. വൈദ്യനായി അറിയപ്പെടുന്ന അല്‍ സവാഹിരി ഈജിപ്ഷ്യന്‍ ഇസ്ലാമിക് ജിഹാദിന്റെ സ്ഥാപകനായിരുന്നു ( EIJ).
യുഎസിന്റെ ”മോസ്റ്റ് വാണ്ടഡ്” തീവ്രവാദികളുടെ പട്ടികയിലാണ് അല്‍ സവാഹിരി. അമേരിക്കക്ക് പുറത്തുള്ള യുഎസ് പൗരന്മാരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ഉള്‍പ്പെടെ യുഎസ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരുന്നു.
Post Your Comments