ഇസ്ലാമബാദ്: 1300 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പാകിസ്താനില്‍ കണ്ടെത്തി. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ സ്വാത് ജില്ലയിലാണ് പാകിസ്താന്, ഇറ്റാലിയന്‍ പര്യവേഷകര്‍ ചേര്‍ന്ന് ക്ഷേത്രം കണ്ടെത്തിയത്. കണ്ടെത്തിയ ക്ഷേത്രം ഒരു വിഷ്ണു ക്ഷേത്രമായിരുന്നു എന്ന് ഖൈബര്‍ പഖ്തുന്‍ഖ്വ ഡിപ്പാർട്ട്മെന്റ് ഓഫ് ആര്‍ക്കിയോളജിയിലെ ഫസല്‍ ഖാലിഖ് പറഞ്ഞു.
എന്നാൽ ക്ഷേത്രത്തിനു സമീപത്തുനിന്ന് കണ്ടെത്തിയ കുളം ആരാധനയ്ക്കു മുന്‍പ് വിശ്വാസികള്‍ കുളിക്കാന്‍ ഉപയോഗിച്ചിരുന്നതാവാം എന്ന് കരുതുന്നു. പ്രദേശത്ത് കൂടുതല്‍ പര്യവേഷണം നടക്കുകയാണ്.
Post Your Comments