ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറൂഡാസൂസയെ (27) അറസ്റ്റ് ചെയ്ത് പൊലീസ്. ഡൗൺടൗണിലെ (മയാമി) ഹൈ– റൈസ് അപ്പാർട്ട്മെന്റിൽ നവംബർ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഫ്ലോറിഡയിലെ മയാമിയിലാണ് സംഭവം.
അറൂഡാസൂസയുടെ ഭാര്യ കേരി (39) യാണ് കൊല്ലപ്പെട്ടത്. ഭാര്യയും ഭർത്താവും തമ്മിലുണ്ടായ ചെറിയ കലഹം പിന്നീട് കൈയ്യാങ്കളിയിലേക്കും ഒടുവിൽ കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നു. വഴക്കിനിടയിൽ ‘നിങ്ങളെക്കാൾ നല്ലൊരാളെ എനിക്ക് കിട്ടും‘ എന്ന് കേരി പറയുകയുണ്ടായി. ഇതിൽ പ്രകോപിതനായി അറൂഡാസൂസ ഭാര്യയെ കത്തികൊണ്ട് കുത്തുകയായിരുന്നു.
നിരവധി തവണ കേരിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഇയാൾ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി കേരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. ട്രാൻസ്ജൻഡർ വിഭാഗങ്ങൾക്കു വേണ്ടി നിരവധി തവണ വാദിച്ചിരുന്ന വ്യക്തിയായിരുന്നു കൊല്ലപ്പെട്ട കേരി. കേരിയുടെ മരണം തങ്ങളെ നടുക്കിക്കളഞ്ഞതായി സംഘടനാ നേതാക്കൾ പറഞ്ഞു.
Post Your Comments