ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള പാകിസ്ഥാന്റെ നീക്കത്തിന് വലിയ തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം. പാകിസ്ഥാന്റെ നീക്കം പരാജയപ്പെടുത്തിയതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്, സുരക്ഷാസേന ധൈര്യവും മികവും ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിച്ചു. വന്നാശമുണ്ടാക്കാനായിരുന്നു ജെയ്ഷെ മുഹമ്മദ് ഭീകരരുടെ നീക്കം. നഗോത്ര ഏറ്റുമുട്ടലിലാണ് പ്രധാനമന്തിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം ജമ്മുവിലെ നഗ്രോതയില്‍ ദേശീയപാതയിലെ ടോള്പ്ളാസയിലുണ്ടായ ഏറ്റുമുട്ടലില്‍ നാലുഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇതോടൊപ്പം വന്‍ ആയുധശേഖരവും പിടിച്ചെടുത്തു.കൊല്ലപ്പെട്ട ഭീകരര്‍ ജെയ്ഷെ മുഹമ്മദ് ഭീകരസംഘനടയില് ഉള്‍പ്പെട്ടവരാണെന്നാണ് വിവരം.
Read Also : കോവിഡ് വ്യാപനം രൂക്ഷം; ഡൽഹി-മുംബയ് വ്യോമ, ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കാൻ ആലോചന
പുല്‍വാമ മാതൃകയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട് പാക്ക് സൈന്യത്തിന്റെ സഹായത്തോടെ ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞുകയറിയ ഭീകരരെയാണ് സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചത്. ജമ്മു -ശ്രീനഗര്‍ ദേശീയപാതയിലെ നഗ്രോതയില്‍ ബാന്ടോള്പ്ളാസയില് പുലര്‍ച്ചെ നാലരയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ട്രക്കില്‍ പോവുകയായിരുന്ന ഭീകരരെ ടോള്‍പ്ളാസയില്‍ സുരക്ഷാസേന തടയുകയായിരുന്നു. ഇതോടെ ഭീകരര്‍ വെടിയുതിര്‍ത്തു. മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് നാലുഭീകരരെയും വധിച്ചത്. ഇവരുടെ പക്കല്‍ നിന്ന് 11 റൈഫിളുകളും ഗ്രനേഡുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരവും കണ്ടെടുത്തു.
ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയില്‍ ഉള്‍പ്പെട്ടവരാണെന്ന് സംശയിക്കുന്ന ഭീകരര്‍ സാമ്പ മേഖലയിലൂടെ നുഴഞ്ഞുകയറിതാകാമെന്നാണ് നിഗമനം. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത ഭാഗീകമായി അടച്ചിരുന്നു.
Post Your Comments