ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് വാക്‌സിനേഷന്‍ രൂപരേഖയെക്കുറിച്ച് വിലയിരുത്താനുള്ള നിര്‍ണായക ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്റര്‍ വഴി മോദി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിനേഷന്‍ സംവിധാനങ്ങളെ കുറിച്ചും മുന്‍പോട്ട് നീങ്ങുന്നതിനെ കുറിച്ചും വിലയിരുത്തുന്നതിനായാണ് യോഗം വിളിച്ചുചേര്‍ത്തതെന്നും മോദി തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.
read also : കോവിഡ് രണ്ടാം തരംഗം : സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം മാറ്റി
അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കമെന്ന് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം മാറ്റി. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള സ്‌കൂളുകള്‍ ഡിസംബര്‍ 31 വരെ തുറക്കില്ല. കോവിഡ് 19 രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ നവംബര്‍ 23ന് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നു. മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ അറിയിച്ചതാണ് ഇക്കാര്യം.
Post Your Comments