COVID 19Latest NewsNewsIndia

കോവിഡ് രണ്ടാം തരംഗം : സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം മാറ്റി

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കമെന്ന് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം മാറ്റി. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള സ്‌കൂളുകള്‍ ഡിസംബര്‍ 31 വരെ തുറക്കില്ല. കോവിഡ് 19 രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ നവംബര്‍ 23ന് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നു. മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ അറിയിച്ചതാണ് ഇക്കാര്യം.

Read Also : മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ഭീകരാക്രമണത്തിന് സാധ്യത : ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈയില്‍ കോവിഡ് രണ്ടാം തരംഗമാണെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം നീട്ടിയത്. മുംബൈയില്‍ മാത്രം വ്യാഴാഴ്ച 924 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 2,72,449ഉം 12 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 10,624ഉം ആയി.

അതേസമയം മഹാരാഷ്ട്രയിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 17,63,055 ആയി. വ്യാഴാഴ്ച 5535 പേര്‍ക്ക് കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെയാണിത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. വ്യാഴാഴ്ച 154 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 46,356 ആയി. 16,35,971 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ആക്ടീവ് രോഗികളുടെ എണ്ണം 79,738 ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button