Latest NewsNewsIndia

രാജ്യത്തിന്റെ അതിർത്തികളിലെ സുരക്ഷ വിലയിരുത്താൻ യോഗം വിളിച്ചുചേർത്ത് മോദി

ദില്ലി: രാജ്യത്തിന്റെ അതിർത്തികളിലെ സുരക്ഷ വിലയിരുത്താൻ യോഗം വിളിച്ചുചേർത്ത് മോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. നാഗ്രോട്ടാ ഏറ്റുമുട്ടലിന്റെ സാഹചര്യത്തിലാണ് യോഗം ചേർന്നിരിക്കുന്നത്.

എട്ട് ഘട്ടങ്ങളിലായി കശ്മീരിൽ ജില്ലാ വികസന സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇത് അലങ്കോലപ്പെടുത്താൻ ഭീകരർ ശ്രമിക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട് നൽകിയിരിക്കുന്നു. എന്നാൽ കശ്മീരിലെ മാത്രം വിഷയമല്ല യോഗത്തിൽ ചർച്ചയായത്. മുംബൈ ആക്രമണത്തിന്റെ വാർഷികത്തിൽ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതായും റിപോർട്ടുകളുണ്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button