News

തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കി ഗള്‍ഫ് രാജ്യം : മാറിയ നിയമങ്ങള്‍ അറിയാം

 

കുവൈറ്റ് സിറ്റി: തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കി ഗള്‍ഫ് രാജ്യം . കഴിഞ്ഞ ദിവസം ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് ഇഖാമ പുതുക്കില്ലെന്ന് കുവൈറ്റ് തീരുമാനിച്ചിരുന്നു. അതേസമയം ഇനി കുടുംബ വിസയില്‍ നിന്ന് സ്വകാര്യ മേഖലയിലെ തൊഴില്‍ വിസയിലേക്ക് മാറുമ്പോഴും പ്രശ്നമാണ്. അത് ചില വിഭാഗങ്ങള്‍ക്ക് മാത്രമാണ് ലഭിക്കുക. സ്വദേശി വനിതയുടെ പങ്കാളിയും മക്കളും, അതല്ലെങ്കില്‍ കുവൈറ്റ് പൗരമ്മാരുടെ ഭാര്യമാര്‍, അംഗീകൃത രേഖയുള്ള പലസ്തീന്‍കാര്‍, കുവൈറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന ഉന്നത വിദ്യാഭ്യാസം നേടിയവര്‍ എന്നിവര്‍ക്കാണ് ഇനി ഇളവ് നല്‍കുക.

Read Also :  മുന്‍മന്ത്രി എ.പി അനില്‍കുമാറിനെതിരെയുള്ള ലൈംഗിക പീഡന പരാതി : പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും

അതേസമയം 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് മക്കളുടെയോ പങ്കാളിയുടെയോ സ്പോണ്‍സര്‍ഷിപ്പില്‍ കുടുംബ വിസയിലേക്കുള്ള മാറ്റം അനുവദിക്കും. ബിരുദമില്ലാത്തവര്‍ക്ക് ഇഖാമ പുതുക്കില്ലെന്ന തീരുമാനം ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും. അതോടൊപ്പം തന്നെ 2021ല്‍ കാലാവധി തീരുമാന്ന ഇഖാമയുള്ളവര്‍ക്ക് കുവൈറ്റില്‍ തുടരാനുമാകും. ഇതിന്റെ കാലാവധി കഴിയുമ്പോഴേക്ക് കുടുംബ വിസയിലേക്ക് മാറിയാല്‍ മതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button