കുവൈറ്റ് സിറ്റി; ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലേയ്ക്ക് നേരിട്ട് വിമാനം ,അനുമതി വൈകുമെന്ന് സൂചന. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Also :തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കി ഗള്‍ഫ് രാജ്യം : മാറിയ നിയമങ്ങള്‍ അറിയാം
അതേസമയം യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ കുവൈറ്റില്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 80,000 ത്തോളം തൊഴിലാളികളെ 5 മാസത്തിനുള്ളിലാകും തിരിച്ചെത്തിക്കുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും ആളുകളെ എത്തിക്കുക. പ്രതിദിനം രണ്ട് ട്രിപ്പുകളിലായി 600 ഓളം തൊഴിലാളികളെയാകും തിരിച്ചെത്തിക്കുക.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് നടത്തിയശേഷമാകും ജോലിക്കാരെ കൊണ്ടുവരിക.
Post Your Comments