Latest NewsNewsEntertainment

അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക്

ബൈക്ക് റേസിങ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ തെന്നിന്ത്യൻ താരം അജിത്തിന്  പരിക്ക്.  അജിത്തിന്റെ കൈയ്ക്കും കാലിന് പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ.

ബൈക്ക് റേസിങ് പ്രിയമുള്ള അജിത്ത് ഡ്യൂപ്പ് ഇല്ലാതെയാണ് റേസിങ് രംഗങ്ങൾ ഷൂട്ട് ചെയ്യാറുള്ളത്. ‘നേർകൊണ്ട പാർവെ’യ്ക്കു ശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമാണ് ‘വലിമൈ’. ഇതേ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ അജിത്തിന് മുൻപും അപകടം പറ്റിയിരുന്നു. ഇത്തവണ റേസിങ്ങിനിടയിൽ വണ്ടി ട്രാക്കിൽ നിന്ന് മാറിയതായിരുന്നു പരിക്കിന് കാരണം.

read also:എനിക്ക് ഭര്‍ത്താവ് ഇല്ല കുട്ടികള്‍ ഇല്ല, ആരും ഇല്ല, ഒറ്റക്കാണ് താമസം, ഞാന്‍ മരിച്ചാല്‍ അവിടെ കുറഞ്ഞത് 1500 ഓളം ട്രാന്‍സ്ജന്‍ഡര്‍ കുട്ടികള്‍ ഉണ്ടാകും എനിക്ക് അത് മതി; ഷക്കീല ബീഗത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.!

അപകടത്തിന് ശേഷം, ഷൂട്ടിങ് നിർത്തിവച്ചെങ്കിലും ഷെ‍‍ഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് അജിത്ത് ലോക്കേഷനിൽ നിന്നും പോയത്. പരിക്ക് ഗുരുതരമല്ലെന്നും വിശ്രമം വേണമെന്നുമാണ് ഡോക്ടർമാരുടെ നിർദേശം.അജിത്തിന് പരിക്ക് പറ്റിയതിനെ തുടർന്ന് ഹൈദരാബാദിൽ നടക്കുന്ന സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവയ്ക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button