MollywoodLatest NewsNewsEntertainment

എനിക്ക് ഭര്‍ത്താവ് ഇല്ല കുട്ടികള്‍ ഇല്ല, ആരും ഇല്ല, ഒറ്റക്കാണ് താമസം, ഞാന്‍ മരിച്ചാല്‍ അവിടെ കുറഞ്ഞത് 1500 ഓളം ട്രാന്‍സ്ജന്‍ഡര്‍ കുട്ടികള്‍ ഉണ്ടാകും എനിക്ക് അത് മതി; ഷക്കീല ബീഗത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.!

കൗമാരത്തില്‍ അവരെയൊരു വില്‍പനച്ചരക്കായി മാത്രം കണ്ടിരുന്ന ഞാനടക്കമുള്ള ഒരുപാട് ആണുങ്ങളെക്കൊണ്ട് തന്നെ അതൊക്കെ തിരുത്തിപ്പറയിച്ച, ശക്തയായ മനുഷ്യ സ്‌നേഹി

ഒരുകാലത്ത് സൂപ്പർതാര ചിത്രങ്ങളേക്കാൾ വാണിജ്യ വിജയം നേടിയ ചിത്രങ്ങളിലൂടെ കൗമാരക്കാരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഷക്കീല. ബി ഗ്രേഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയ ഷക്കീലയുടെ ജീവിതം ഏറെ ദുരിതം നിറഞ്ഞതായിരുന്നു. ഇപ്പോള്‍ ഷക്കീലയുടെ ജന്മദിനത്തെ തുടര്‍ന്ന് പവന്‍ ഹരി എന്നയാള്‍ മൂവി സ്ട്രീറ്റ് ഫേസ്ബുക്ക കൂട്ടായ്മയില്‍ പങ്കുവെച്ച കുറിപ്പ് വൈറല്‍ ആയിരിക്കുകയാണ്.

കുറിപ്പിന്റെ പൂർണ്ണ രൂപം

അഡള്‍ട്ട് സിനിമയിലെ നായിക എന്നത് തന്റെ ജോലിയാണെന്ന് കൃത്യമായി സംവദിക്കാന്‍ അറിയാവുന്ന, അപമാനിക്കപ്പെടാന്‍ മാത്രം അതില്‍ യാതൊരു കുറവുമില്ലെന്ന് അറിയാവുന്ന, അങ്ങനെ പൊതുവേദിയില്‍ പറയുവാന്‍ കഴിയുന്ന ധീരയായ ഒരു സ്ത്രീക്ക്, ഭര്‍ത്താവും കുഞ്ഞുങ്ങളും ബന്ധുക്കളുമല്ല, താന്‍ സംരക്ഷിക്കുന്ന ആയിരത്തിയഞ്ഞൂറിലേറെ ട്രാന്‍സ് ജന്‍ഡര്‍ കുട്ടികളാണ് തന്റെ സമ്പാദ്യമെന്ന് സത്യസന്ധമായി പറയുന്ന, സഹാനുഭൂതിയും മനുഷ്യത്വവും ഇനിയും മരിച്ചിട്ടില്ലാത്ത ഒരു സ്ത്രീക്ക്.,

read  also:ഒരു സ്ത്രീയും ജീവിതത്തില്‍ സംഭവിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായപ്പോള്‍… കൂടപ്പിറപ്പിനെ പോലെ കൂടെ നിന്നത് മഞ്ജുവാര്യർ

ചെറുപ്പത്തില്‍ താന്‍ നേരിട്ട ലൈംഗിക ചൂഷണങ്ങള്‍ ഒരു മറയും കൂടാതെ വെളിപ്പെടുത്താന്‍ മടിക്കാത്ത, ഈ ലോകത്ത് വളരുന്ന ഓരോ പെണ്‍ബാല്യങ്ങളും കൗമാരങ്ങളും കേട്ടിരിക്കേണ്ട ഇരുണ്ട കഥകള്‍ സ്വന്തമായുള്ള ഒരു സ്ത്രീക്ക്,പ്രണയവും മദ്യപാനവും കുടുംബവും അടക്കം എന്തും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന് അടയാളപ്പെടുത്തുന്ന, അഭിമാനപൂര്‍വ്വം അത് ലോകത്തോട് ഉറക്കെ വിളിച്ചുപറയുന്ന ഒരു സ്ത്രീക്ക്, പട്ടിണിയും പരിവട്ടവും ശീലമായ അംഗസംഖ്യ കൂടിയ തന്റെ കുടുംബത്തിനെ രക്ഷിക്കാനായി അഭിനയത്തിലേക്ക് വന്നു, പിന്നീട് പല നിര്‍മ്മാതാക്കളെയും കടക്കെണിയില്‍ നിന്നും ആത്മഹത്യയില്‍ നിന്നുമൊക്കെ രക്ഷിച്ച സ്ത്രീക്ക്,

പ്രായഭേദമന്യേ മലയാളികളുടെ വികാരങ്ങള്‍ക്ക് ചിറക് മുളപ്പിച്ച ഒരു കലഘട്ടത്തിന്റെ ട്രെന്‍ഡ് ഐക്കണ്‍ ആയിരുന്ന സ്ത്രീക്ക്,ഏതാണ്ട് 1500 ട്രാന്‍സ്ജന്‍ഡര്‍ കുട്ടികള്‍ എന്നെ മമ്മി എന്നാണ് വിളിക്കുന്നത്,എനിക്ക് ഭര്‍ത്താവ് ഇല്ല കുട്ടികള്‍ ഇല്ല, ആരും ഇല്ല, ഒറ്റക്കാണ് താമസം, പക്ഷെ ഞാന്‍ മരിച്ചാല്‍ അവിടെ കുറഞ്ഞറത് 1500 ഓളം ട്രാന്‍സ്ജന്‍ഡര്‍ കുട്ടികള്‍ ഉണ്ടാകും എനിക്ക് അത് മതി എന്ന് അഭിമാനത്തോടെ പറഞ്ഞ സ്ത്രീക്ക്, കൗമാരത്തില്‍ അവരെയൊരു വില്‍പനച്ചരക്കായി മാത്രം കണ്ടിരുന്ന ഞാനടക്കമുള്ള ഒരുപാട് ആണുങ്ങളെക്കൊണ്ട് തന്നെ അതൊക്കെ തിരുത്തിപ്പറയിച്ച, ശക്തയായ മനുഷ്യ സ്‌നേഹിയായ ഒരു സ്ത്രീക്ക്, ഷക്കീല ബീഗത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.!

shortlink

Related Articles

Post Your Comments

Related Articles


Back to top button