ന്യൂഡൽഹി∙ ഭൂട്ടാൻ മേഖലയ്ക്കു രണ്ടു കിലോമീറ്ററിനുള്ളിൽ പുതിയ ഗ്രാമം സൃഷ്ടിച്ച് ചൈന എത്തിയിരിക്കുന്നു. 2017ൽ ഇന്ത്യ ചൈന സംഘർഷം ഉണ്ടായ ദോക്ലായ്ക്ക് 9 കിലോമീറ്റർ മാത്രം അകലെയാണ് ചൈനയുടെ പുതിയ ഗ്രാമം ഉള്ളത്. ചൈനയിലെ ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ പുറത്തുവിട്ട ചിത്രങ്ങളിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്.
ഭൂട്ടാന് രണ്ടു കിലോമീറ്ററിനുള്ളിൽ മാത്രം ഈ ഗ്രാമം സൃഷ്ടിക്കപ്പെടുമ്പോൾ ഇന്ത്യ എക്കാലത്തും ഭയപ്പെട്ടിരുന്ന ഒരു നീക്കത്തിലേക്കാണ് ചൈനയുടെ പുതിയ മുന്നൊരുക്കം. ഇന്ത്യ, ഭൂട്ടാൻ പ്രദേശങ്ങളിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം. വളരെ കുറച്ച് സൈനിക ശേഷി മാത്രമുള്ള ഭൂട്ടാന്റെ പ്രാദേശിക ഐക്യത്തെ ഇല്ലാതാക്കുമെന്നതും ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയും ചൈനയും തമ്മിൽ നൂറ്റാണ്ടുകൾക്കിടയിൽ ഉണ്ടായ ഏറ്റവും വലിയ സംഘർഷങ്ങളിൽ ഒന്നാണ് ദോക്ലായിൽ അരങ്ങേറിയത്. രണ്ടര മാസത്തോളമാണ് ഇത് നീണ്ടു നിന്നതാണ്. തുടർന്ന് ഈ വർഷം ജൂണിൽ കിഴക്കൻ ലഡാക്കിൽ 20 ഇന്ത്യ സൈനികർ വീകമൃത്യു വരിച്ച ഏറ്റുമുട്ടലിന്റെ തുടർചലനങ്ങൾ നിൽക്കവെയാണ് ചൈനയുടെ പുതിയ നീക്കം.
Post Your Comments