KeralaLatest NewsNews

വാക്ക് പാലിച്ചു; ഒരു സീറ്റ് വീണ്ടും പിടിച്ചെടുത്ത് ബി.ജെ.പി

സീറ്റുകളെ ചൊല്ലി ബി.ജെ.പി-ബി.ഡി.ജെ.എസ് തര്‍ക്കവും ഉണ്ടായിരുന്നു.

തൃശൂര്‍: വരുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ തൃശൂരിൽ ഒരുസീറ്റ് വീണ്ടും ബി.ജെ.പി പിടിച്ചെടുത്തു. ജില്ല പഞ്ചായത്തില്‍ നേരത്തെ ബി.ഡി.ജെ.എസിന് വാഗ്ദാനം ചെയ്തിരുന്ന മൂന്നു സീറ്റുകളില്‍ ഒന്ന് ബി.ജെ.പി തിരിച്ചെടുക്കുകയും ചെയ്തു. അതിരപ്പിള്ളി, തൃപ്രയാര്‍, അന്തിക്കാട് ഡിവിഷനുകളില്‍ ബി.ഡി.ജെ.എസ് മത്സരിക്കുമെന്നാണ് നേരത്തെ ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നത്. സീറ്റുകളെ ചൊല്ലി ബി.ജെ.പി-ബി.ഡി.ജെ.എസ് തര്‍ക്കവും ഉണ്ടായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് ബി.ഡി.ജെ.എസ് മത്സരിക്കുന്ന സീറ്റുകള്‍ ഏതൊക്കെയാണെന്ന് എന്‍.ഡി.എ ജില്ല ചെയര്‍മാന്‍കൂടിയായ ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ.കെ. അനീഷ് കുമാര്‍ അറിയിച്ചത്. അപ്പോഴാണ് അന്തിക്കാട് സീറ്റില്‍ ബി.ജെ.പി മത്സരിക്കുന്ന വിവരം അറിഞ്ഞത്. കോര്‍പറേഷനിലെ എട്ടു സീറ്റിലേക്കുമുള്ള ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: ജനങ്ങളുടെ അനുഗ്രഹത്തോടെ ജനാധിപത്യം ഒരിക്കല്‍കൂടി; ഉജ്ജ്വല വിജയത്തെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ജില്ല പഞ്ചായത്ത് തൃപ്രയാര്‍ ഡിവിഷനില്‍ ചന്ദ്രിക തിലകനും അതിരപ്പിള്ളിയില്‍ പി.എസ്. രാധാകൃഷ്ണനുമാണ് ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍. അന്തിക്കാട് ഡിവിഷനില്‍ ബി.ജെ.പിയുടെ ടി.ആര്‍. ശിവനാണ് മത്സരിക്കുക. കോര്‍പറേഷനിലെ ബി.ഡി.ജെ.എസ് മത്സരിക്കുന്ന ഡിവിഷനുകളും സ്ഥാനാര്‍ഥികളും: കുറ്റുമുക്ക്-കെ.വി. ഷിജി, നെട്ടിശ്ശേരി-മോഹന്‍ദാസ് നെല്ലിപ്പറമ്ബില്‍, മണ്ണുത്തി-വൃന്ദ പ്രദീപ്, ചേലക്കോട്ടുകര-ലിസ ബോസ് വെല്‍, പടവരാട്-സിന്ധു ജനാര്‍ദനന്‍, പുല്ലഴി-വി.കെ. കാര്‍ത്തികേയന്‍, നെടുപുഴ-കെ.കെ. ബാബു, ലാലൂര്‍-സെബാസ്​റ്റ്യന്‍ വളപ്പില.

shortlink

Related Articles

Post Your Comments

Related Articles


Back to top button