ന്യൂഡല്‍ഹി : എച്ച്.ഐ.വിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ കൈക്കൊണ്ടിരിക്കുന്ന മാതൃകകള്‍ നിരവധി രാജ്യങ്ങള്‍ ഏറ്റെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍. പ്രാദേശിക തലത്തില്‍ തന്നെ പരിശോധന നടത്തിയുള്ള ഇന്ത്യയുടെ രീതികളാണ് നിരവധി രാജ്യങ്ങള്‍ പരീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഗോള തലത്തില്‍ നടന്ന ഐക്യരാഷ്ട്രസഭാ എയ്ഡ്സ് സ് ആന്റ് എച്ച്.ഐ.വി പ്രതിരോധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോ.ഹര്‍ഷ വര്‍ദ്ധന്‍. ഇന്ത്യ എച്ച്.ഐ.വിയുടേയും എയ്ഡിസിന്റേയും പ്രതിരോധത്തിനായി മികച്ച മാതൃകയാണ് നടപ്പാക്കി വിജയിപ്പിച്ചത്. നിരവധി സര്‍ക്കാരേതര സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ഒത്തുചേരുന്ന ഒരു ശൃംഖലയുടെ ഫലപ്രദമായ പ്രവര്‍ത്തനമാണ് ഇന്ത്യയിൽ വിജയിക്കുന്നത്. സാമൂഹികമായ സഹകരണമാണ് ഇതില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഈ സംവിധാനത്തിലൂടെ രോഗബാധിതരെ ശുശ്രൂഷിക്കൽ, മറ്റ് സേവനങ്ങള്‍ ചെയ്യല്‍, കൗണ്‍സിലിംഗ്, പരിശോധനകള്‍ എന്നിവ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതില്‍ ഗ്രാമീണതലം വരെ ഇന്ത്യയില്‍ സംവിധാനമുണ്ടെന്നും ഹര്‍ഷവര്‍ദ്ധന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. ആഗോള തലത്തില്‍ എയിഡ്‌സ് എന്ന പകര്‍ച്ചവ്യാധിയെ 2030ഓടെ തുടച്ചു നീക്കുക എന്ന ലക്ഷ്യമാണ് ഐക്യരാഷ്ട്രസഭ മുന്നോട്ടു വയ്ക്കുന്നത്.
Post Your Comments