Latest NewsNewsIndia

18 സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി : രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ഇതുവരെ 5424 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ കൂടുതൽ പേരും പ്രമേഹ രോഗികളാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡ് ബാധിക്കാത്തവരിലും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ആശങ്ക കൂട്ടുന്നുവെന്നും കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

Read Also  :ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരെ പ്രതികരിച്ച് സികെ വിനീത്

നിലവിൽ കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് ഹരിയാന, കർണാടക, രാജസ്ഥാൻ, ബിഹാർ, ഗുജറാത്ത്, തമിഴ്‌നാട് , ഒഡീഷ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ബ്ലാക്ക് ഫംഗസിനെ പകർച്ചയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം എല്ലാ സർക്കാർ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ കോളേജുകളിലും മ്യൂക്കോർമൈക്കോസിസിന്റെ പരിശോധനയും ചികിത്സയുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button