NattuvarthaLatest NewsNews

ഇനി സുപ്രീംകോടതിയില്‍ പോയാലും രക്ഷയില്ലെന്ന് നിയമോപദേശം; തിരുവനന്തപുരം വിമാനത്താവള കേസില്‍ നിന്ന് സര്‍ക്കാര്‍ ​ ​ഗത്യന്തരമില്ലാതെ പിന്മാറുന്നു

അനുകൂല വിധിക്ക് സാധ്യതയില്ലെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഈ നടപടി

തിരുവനന്തപുരം; തിരുവനന്തപുരം വിമാനത്താവള കേസില്‍ നിന്ന് സര്‍ക്കാര്‍ ​​ഗത്യന്തരമില്ലാതെ പിന്മാറുന്നു, അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് വിട്ട കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നുവെന്ന് വാർത്തകൾ.

കൂടാതെ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയേക്കില്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അനുകൂല വിധിക്ക് സാധ്യതയില്ലെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഈ നടപടി.

അനധികൃതമായി സംസ്ഥാനസ‍ര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതടക്കം സര്‍ക്കാര്‍ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ടെണ്ടര്‍ നടപടിയില്‍ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമര്‍ശിച്ചത്. സുപ്രീം കോടതിയില്‍ പോയാലും ഇതായിരിക്കും സ്ഥിതിയെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശമെന്നും റിപ്പോർട്ടുകൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button