KeralaLatest NewsNews

തിരുവനന്തപുരത്ത് ഒരുങ്ങുന്നത് 3,281 പോളിംഗ് സ്റ്റേഷനുകള്‍

എന്നാൽ ജില്ലയിലെ ആകെ പോളിംഗ് സ്‌റ്റേഷനുകളില്‍ 2,467 എണ്ണവും ത്രിതല പഞ്ചായത്തുകളിലാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ലയില്‍ ഒരുങ്ങുന്നത് 3,281 പോളിംഗ് സ്റ്റേഷനുകള്‍. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളുമാണ് പോളിംഗ് ബൂത്തിലും പരിസരത്തും ഇക്കുറി ഏര്‍പ്പെടുത്തുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.

Read Also: തിരഞ്ഞെടുപ്പിന്റെ വ്യാജ ഷെഡ്യൂള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

എന്നാൽ ജില്ലയിലെ ആകെ പോളിംഗ് സ്‌റ്റേഷനുകളില്‍ 2,467 എണ്ണവും ത്രിതല പഞ്ചായത്തുകളിലാണ്. ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് ഈ ബൂത്തുകളിലാണ് നടക്കുന്നത്.ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുമടങ്ങിയ മള്‍ട്ടി പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ബൂത്തുകളില്‍ ഉപയോഗിക്കുന്നത്.
അറിഞ്ഞിരിക്കേണ്ടത്

  • 653 ബൂത്തുകളിലായാണ് തിരുവനന്തപുരം കോര്‍പറേഷനിലെ 100 ഡിവിഷനുകളിലെ വോട്ടെടുപ്പ്
  • നാലു മുനിസിപ്പാലിറ്റികളിലെ 147 ഡിവിഷനുകളിലെ വോട്ടെടുപ്പിന് 161 ബൂത്തുകള്‍
  • വോട്ടെടുപ്പിന്റെ തലേ ദിവസം പോളിംഗ് ബൂത്ത് അണുവിമുക്തമാക്കും
  • പോളിംഗ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളും അണുവിമുക്തമാക്കും
  • ഒരു അറ്റന്‍ഡറും ഒരു പൊലീസും ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തില്‍ ഉണ്ടാവുക
  • സാമൂഹിക അകലം പാലിച്ചായിരിക്കും ബൂത്ത് ഏജന്റുമാര്‍ക്കടക്കം സീറ്റ് ക്രമീകരിക്കുന്നത്
  • പോളിംഗ് ബൂത്തിന് പുറത്ത് വെള്ളവും സോപ്പും ബൂത്തിനകത്ത് സാനിറ്റൈസറും
  • വോട്ടര്‍മാര്‍ക്കായി ബൂത്തിനു മുന്‍പില്‍ നിശ്ചിത അകലത്തില്‍ അടയാളമിടും
  • സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ക്യൂ
  • പ്രായമായവര്‍,ഭിന്നശേഷിക്കാര്‍,രോഗികള്‍ എന്നിവര്‍ക്ക് ക്യൂ നിര്‍ബന്ധമില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button