ഓസ്ട്രേലിയയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ അന്റാര്‍ട്ടിക്കയില്‍ എന്തിനാണ് പോളിംഗ് ബൂത്ത് എന്നല്ലേ. എന്നാല്‍ കേട്ടോളു 49 വോട്ടര്‍മാരാണ് അന്റാര്‍ട്ടിക്കയില്‍ നിന്നും ഇത്തവണത്തെ ഓസ്ട്രേലിയന്‍ പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംശയിക്കേണ്ട ഇവരെല്ലാം ഓസ്ട്രേലിയന്‍ പൗരന്മാര്‍ തന്നെയാണ്. ധ്രുവപ്രദേശങ്ങളില്‍ പര്യടനം നടത്തുന്നവരാണ് ഇവര്‍.
ശാസ്ത്രജ്ഞരും കച്ചവടക്കാരും സാങ്കേതിക വിദഗ്ധരുമൊക്കെ ഈ കൂട്ടത്തില്‍ ഉണ്ട്. ഓസ്ട്രേലിയയില്‍ നിന്നും സാധാരണയായി ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ആളുകള്‍ അന്റാര്‍ട്ടിക്കയിലേക്ക് യാത്ര ചെയ്യാറുണ്ട്. വര്‍ഷം തോറും 500 ഓളം പേര്‍ ഇങ്ങനെ സഞ്ചരിക്കാറുണ്ടെന്നാണ് കണക്ക്. ഇവരാണ് ഇപ്പോള്‍ അന്റാര്‍ട്ടിക്കയില്‍ നിന്നും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഒരുങ്ങുന്നത്. പോളിംഗ് ബൂത്തും റിട്ടേണിംഗ് ഓഫീസറുമെല്ലാം തയ്യാറായിക്കഴിഞ്ഞു. പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുക. എന്നാല്‍ വോട്ടിങ്ങിനു ശേഷം ബാലറ്റ് പെട്ടി ഓസ്ട്രേലിയക്ക് കൊണ്ട് വരില്ല. വോട്ട് ചെയ്യുന്നിടത്ത് തന്നെ വെച്ച് എണ്ണി തിട്ടപ്പെടുത്തി ഫോണിലൂടെ വിവരങ്ങള്‍ കൈമാറുകയാണ് ചെയ്യുക.
Post Your Comments