മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് മുസ്ലിം ലീഗ് വർഗ്ഗീയ പാർട്ടിയാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. രാഷ്ട്രീയ ലാഭത്തിനായി മതേതര ചേരിയിലുള്ള മുസ്ലിങ്ങളെ ലീഗ് മതമൗലികവാദ ചേരിയിലേക്ക് വഴിമാറ്റി. ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ് മുഖ്യമന്ത്രി ചെയ്തത്. കേരളത്തില്‍ ഒരു മത മൗലിക വാദവും വളരാന്‍ പാടില്ല എന്ന രാഷ്ട്രീയ നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി വിജയരാഘവന്‍ പറഞ്ഞു.
Also Read:‘എന്തു ചൊല്ലി നിന്നെ വാഴ്ത്തും അയ്യപ്പാ…’ – ഭക്തിസാന്ദ്രമീ അയ്യപ്പ ഗാനം
മുസ്ലിം വർഗീയതയുടെ കരുത്തിൽ കേരളത്തെ നിയന്ത്രിക്കുക എന്ന ഗൂഢലക്ഷ്യമാണ് ലീഗിനുള്ളത്. അതിനുവേണ്ടിയാണ് അവർ ശ്രമിച്ചതും വര്‍ഗീയതയുമായി സന്ധിചെയ്തതും. കോണ്‍ഗ്രസ് ഇതിന്റെ ഫലം പറ്റുന്നത്കൊണ്ടാണ് അതിന് വിധേയമാകുന്നതെന്നും വിജയരാഘവൻ പറഞ്ഞു. എന്നാല്‍ കേരളീയ സമൂഹം അതിനെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുമെന്ന് വിജയരാഘവന്‍ കൂട്ടിച്ചേർത്തു.
Also Read:നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംശയാസ്പദമായ രീതിയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
ഒരു മത മൗലിക വാദവും കേരളത്തില്‍ വളരാന്‍ പാടില്ല എന്ന സമൂഹ താല്‍പ്പര്യത്തിലുള്ള നിലപാടാണു മുഖ്യമന്ത്രിയുടേത്.മുഖ്യമന്ത്രി ജനത്തിന് മുന്‍പാകെ ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയതിലുള്ള വിഷമം കൊണ്ടുള്ള പ്രതികരണമാണ് കോണ്‍ഗ്രസ്-ലീഗ് നേതാക്കളില്‍ നിന്നുണ്ടാകുന്നത്.തദ്ദേശ തെരഞ്ഞെടുപ്പില്‍ തികച്ചും അവസരവാദപരമായ രാഷ്ട്രീയമാണു ലീഗ് സ്വീകരിച്ചത്. ബിജെപിയുമായും ലീഗ് സന്ധി ചെയ്തു വിജയരാഘവന്‍ ആരോപിച്ചു.
Post Your Comments