KeralaLatest NewsNews

തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങി സോഷ്യല്‍ മീഡിയ; പൊടിപാറിക്കാൻ സ്ഥാനാര്‍ത്ഥികള്‍

തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങി ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം,യൂട്യൂബ് തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങൾ.

കിളിമാനൂര്‍: സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം പൊടിപാറിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ത്ഥികള്‍. യു.ഡി.എഫിലും എല്‍.ഡി.എഫിലും ചിലയിടങ്ങളിലൊഴികെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചു കൃത്യമായ ധാരണയായിട്ടുണ്ട്. ചില പഞ്ചായത്തുകളില്‍ മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇതിനകം സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇതോടെ നവ മാധ്യമങ്ങളുടെ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്താനുള്ള തീരുമാനത്തിലാണ് മുന്നണികളും പാര്‍ട്ടികളും.

Read Also: മന്ത്രിതല യോഗത്തില്‍ പങ്കെടുത്തത് സ്വന്തം ചിലവിൽ; അപവാദ പ്രചരണങ്ങൾക്കെതിരെ കേസ്

അതേസമയം വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണം ഇത്തവണ പ്രായോഗികവുമല്ല. സ്ഥാനാര്‍ത്ഥിയടക്കം പരമാവധി അഞ്ചു പേരേ ഇത്തവണ വീടുകളില്‍ കയറിയിറങ്ങിയുള്ള പ്രചാരണത്തില്‍ പാടുള്ളൂ എന്ന നിബന്ധനയും കമ്മിഷന്‍ ഇറക്കിയിട്ടുണ്ട്. ഇതോടെ ഡിജിറ്റല്‍ യുദ്ധമാകും ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുക.

തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങി ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം,യൂട്യൂബ് തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങൾ. ഓരോ പ്രദേശത്തെയും പൊതു വാട്സാപ്പ് ഗ്രൂപ്പുകളില്‍ പരമാവധി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം ഉറപ്പാക്കാനും അഭിപ്രായപ്രകടനങ്ങള്‍ നടത്താനും പാര്‍ട്ടികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാര്‍ഡ് തലങ്ങളിലടക്കം സൈബര്‍ സേനകള്‍ക്ക് ഇതിനകം രൂപം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button