ന്യൂഡൽഹി : കോവിഡ് വ്യാപനത്തിനിടയിലും ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ ചെലുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്‌സംബെർഗ്-ഇന്ത്യ ഉഭയകക്ഷി ഉച്ചകോടി നാളെ നടക്കും. ഇരു രാജ്യങ്ങളും ഒന്നിക്കുന്ന ആദ്യ ഉച്ചകോടി കൂടിയാണിത്. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
Read Also : പെറുവില്‍ പ്രസിഡന്റ് പദവിയില്‍ അനിശ്ചിതത്വം തുടരുന്നു; ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെയാൾ
ഉച്ചകോടിയിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള എല്ലാ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള വലിയ ശ്രമങ്ങളാണ് അടുത്തിടെ ലക്‌സംബെർഗിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉച്ചകോടി നടത്താൻ ഇന്ത്യ തീരുമാനിച്ചത്.
Post Your Comments