Latest NewsKerala

വന്യമൃഗ ശല്യത്തിനെതിരെ ഉപവസിച്ച കെസിവൈഎം നേതാവിനെ കാട്ടുപന്നി ആക്രമിച്ചു: ഗുരുതര പരിക്ക്

കോഴിക്കോട് : വന്യമൃഗ ശല്യത്തിനെതിരെ ഉപവാസം നടത്തിയ കെസിവൈഎം നേതാവിന് കാട്ടു പന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കെസിവൈഎം താമരശ്ശേരി രൂപതാ ട്രഷറർ റിച്ചാർഡ് ജോണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

അദ്ദേഹത്തെ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഷ്പരിഹാരം ആവശ്യപ്പെട്ട് വനംവകുപ്പിനെയും, കോടതിയേയും സമീപിക്കാൻ ഒരുങ്ങുകയാണ് റിച്ചാർഡിന്റെ മാതാപിതാക്കൾ.

read also: ഇന്ത്യന്‍ സെെനികരുടെ വേഷത്തില്‍ സംശയാസ്‌പദമായി 11 പേർ, അതീവ സുരക്ഷാ മേഖലയിൽ കണ്ട ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി വ്യാജരേഖകള്‍ പൊലീസ് കണ്ടെടുത്തു

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ റിച്ചാർഡ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിൽ വരുകയായിരുന്ന അദ്ദേഹത്തെ കാട്ടുപന്നി ഇടിച്ച് വീഴ്ത്തുകയായിരുന്നു.

read also: ജോ ബൈഡനുമായി ഇലക്ഷൻ വിജയത്തിന് ശേഷം ആദ്യമായി സംവദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി : കോവിഡ്-19, ഇന്‍ഡോ പസഫിക് മേഖല ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ചർച്ച

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. കാലിന്റെ എല്ല് തകർന്ന അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

 

shortlink

Post Your Comments


Back to top button