KozhikodeLatest NewsKeralaNattuvarthaNews

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാൾ മ​രി​ച്ചു

ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ റഷീദ് ചികിത്സയിലായിരുന്നു

കോ​ഴി​ക്കോ​ട്: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. കൂ​രാ​ച്ചു​ണ്ട് ആ​ന​ക്കു​ന്ന​ത്ത് റ​ഷീ​ദ് ആ​ണ് മ​രി​ച്ച​ത്. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ റഷീദ് ചികിത്സയിലായിരുന്നു. ഒ​ക്ടോ​ബ​ര്‍ ആ​റി​ന് ആണ് സംഭവം.

താ​മ​ര​ശേ​രി​യി​ല്‍ ഒ​രു വി​വാ​ഹ ആഘോഷത്തിൽ പ​ങ്കെ​ടു​ത്ത് കു​ടും​ബ​വു​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങുമ്പോഴാ​ണ് സംഭവം. ക​ട്ടി​പ്പാ​റ​യ്ക്ക് അ​ടു​ത്തു​വ​ച്ച് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​യി​ല്‍ കാ​ട്ടു​പ​ന്നി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : മു​ല്ല​പ്പെ​രി​യാ​ർ ഡാമിൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു : ഒ​ന്നൊ​ഴി​കെ എ​ല്ലാ ഷ​ട്ട​റു​ക​ളും അ​ട​ച്ചു

സം​ഭ​വ സ​മ​യ​ത്ത് ഇ​യാ​ള്‍​ക്കൊ​പ്പം മ​ക​ളും മ​ക​ളു​ടെ കു​ട്ടി​യു​മു​ണ്ടാ​യി​രു​ന്നു. ഇ​വ​ര്‍​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. റ​ഷീ​ദി​ന് ത​ല​യ്ക്കാ​യി​രു​ന്നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button