തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനോട് കവിതചൊല്ലി പ്രതികരിച്ച് മന്ത്രി കെ.ടി.ജലീല്‍. ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ അറസ്റ്റുണ്ടാകുമെന്നു പ്രചരിപ്പിച്ചപ്പോള്‍ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റാണല്ലോ ഉണ്ടായതെന്ന ചോദ്യത്തിനു ഉള്ളൂര്‍ എസ്.പരമേശ്വരയ്യരുടെ കവിതയിലൂടെ മറുപടി പറയുകയായിരുന്നു ജലീല്‍.
നേരത്തെ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്ന് തന്നെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കും എന്നാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടരാം.
Post Your Comments