ന്യൂഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ സാഹചര്യം മാറിമറിഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിലും അടുത്തവര്‍ഷം നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടും കേന്ദ്രമന്ത്രിസഭ ഉടന്‍ പുന:സംഘടിപ്പിച്ചേക്കും. മംഗളം ആണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ബീഹാറിലും മദ്ധ്യപ്രദേശിലും മറ്റിടങ്ങളിലും വന്‍ വിജയം നേടിയതിന് പിന്നാലെയാണ് കേന്ദ്രം മന്ത്രിസഭ പുന:സംഘടിപ്പിക്കാനൊരുങ്ങുന്നത്.
ബിജെപിയ്ക്ക് വേരുകളില്ലാത്ത കേരത്തിലും തമിഴ്‌നാട്ടിലും സാന്നിദ്ധ്യം അറിയിക്കുകയും പശ്ചിമബംഗാള്‍ അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ തരംഗം ഉണര്‍ത്തുകയുമാണ് ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിദ്ധ്യം അറിയിക്കാനും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തരംഗമുണ്ടാക്കുകയുമാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.
അടുത്ത വര്‍ഷം ഈ സംസ്ഥാനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇവിടുത്തെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മന്ത്രി സഭ പുന:സംഘടിപ്പിക്കലും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പരിഗണിക്കലുമെല്ലാം ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് നടപടികള്‍. കേരളത്തിലെ പികെ കൃഷ്ണദാസ് അടക്കമുള്ളവര്‍ പുതിയതായി മന്ത്രിസഭയിലേക്ക് എത്തിയേക്കും എന്നാണ് സൂചന. വി. മുരളീധരന് പുറമേ കേരളത്തില്‍ നിന്നും മറ്റൊരാളെ കൂടി മന്ത്രിസഭയിലേക്ക പരിഗണിക്കാനുള്ള നീക്കമുണ്ട്.തെലങ്കാനയിൽ ബിജെപി വളർച്ചക്കായി പ്രവർത്തിച്ച ആളാണ് പികെ കൃഷ്ണദാസ്. ഇപ്പോൾ ഒരു സംസ്ഥാനത്തെയും ചുമതല കൃഷ്ണദാസിനില്ല.
പി.കെ. കൃഷ്ണദാസിന്റെ പേര് ഉള്‍പ്പെടുത്തിയേക്കും എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. എന്നാൽ ഇതേകുറിച്ച് ബിജെപി വൃത്തങ്ങൾ ഒന്നും യാതൊരു സൂചനയും നൽകിയിട്ടില്ല. അതേസമയം മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് മറുപക്ഷത്ത് എത്തിയയാളാണ് ജ്യോതിരാദിത്യ സിന്ധ്യ. മദ്ധ്യപ്രദേശില്‍ ബിജെപിയ്ക്ക് അധികാരം തിരിച്ചുപിടിക്കാന്‍ സഹായകരമായ സിന്ധ്യേയ്ക്ക് കേന്ദ്രത്തില്‍ ഗൗരവമായ കസേരയാണ് ബിജെപി കരുതിയിരിക്കുന്നത്.
ബീഹാറില്‍ എന്‍ഡിഎയ്ക്ക് ഭരണ തുടര്‍ച്ച നല്‍കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സുശീല്‍കുമാര്‍ മോഡിക്കും കസേര ഒരുങ്ങിയിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയില്‍ നിന്നും സുശീല്‍കുമാറിനെ മാറ്റി നിര്‍ത്തിയതിന് കാരണം ഇതാണെന്നാണ് സൂചന. മോഡിയെ വേണ്ട രീതിയില്‍ പരിഗണിക്കണമെന്ന് സംസ്ഥാന നേതൃത്വവും ബിജെപി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments