അഹമ്മദാബാദ് : ഗുജറാത്തിൽ വാഹനാപകടത്തിൽ പത്ത് പേർ മരിച്ചു. പതിനാറ് പേർക്ക് പരുക്കേറ്റു. വഡോദരയിൽ വഗോഡിയ ക്രോസിംഗ് ഹൈവേയിൽ പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.
മിനി ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു.മരിച്ചവരിലേറെയും വജ്രാഭരണ തൊഴിലാളികളാണെന്നാണ് റിപ്പോര്‍ട്ട്.
ട്രക്ക് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. പരുക്കേറ്റവരെ സമീപ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Post Your Comments