ന്യൂഡല്‍ഹി: തീവ്രവാദികളെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങളുണ്ട്, അവരാണ് തീവ്രവാദത്തിന് വളംവെച്ചു കൊടുക്കുന്നത്…. പാകിസ്ഥാനെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ കുറ്റക്കാരാക്കണമെന്നും മോദി പറഞ്ഞു. തീവ്രവാദത്തിനെതിരായി റഷ്യ ആതിഥേയത്വം വഹിച്ച് സംഘടപ്പിച്ച പന്ത്രണ്ടാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് തീവ്രവാദം. തീവ്രവാദികളെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങളെയും കുറ്റക്കാരാക്കണം.’ മോദി പറഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ മരുന്ന് ഉത്പാദിപ്പിക്കുന്നതില്‍ ഇന്ത്യയ്ക്ക് വലിയ സംഭാവന നല്‍കാന്‍ കഴിഞ്ഞുവെന്നും മോദി പറഞ്ഞു.
ഭീകരവാദത്തിനെതിരെ ബ്രിക്സ് രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആഗോള ജനസംഖ്യയുടെ 42 ശതമാനം വരുന്ന ബ്രിക്‌സ് രാജ്യങ്ങള്‍ കൊവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലില്‍ പ്രധാന പങ്കുവഹിക്കുമെന്നും വ്യാപാരബന്ധം വലുതാക്കുന്നതിന് ഏറെ സാദ്ധ്യതകളുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Post Your Comments