തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർഥാടനത്തിന് സ്പെഷ്യല്‍ സര്‍വ്വീസുകളുമായി കെ എസ് ആർ ടി സി. നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വ്വീസിനായി ആദ്യഘട്ടത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി 40 ബസുകള്‍ കെ എസ് ആർ ടി സി ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇത് കൂടാതെ ചെങ്ങന്നൂര്‍ , എറണാകുളം, കോട്ടയം, റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടകര്‍ക്ക് പമ്പയിൽ എത്തുന്നതിന് വേണ്ടി ആവശ്യാനുസരണം സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read Also : കേരളത്തിൽ കോവിഡ് വാക്സിന്‍ വിതരണം : വിവര ശേഖരണം തുടങ്ങി ; ഹെല്‍പ്പ്‌ലൈന്‍ ഡെസ്ക് തുറന്നു
സ്പെഷ്യല്‍ സര്‍വ്വീസുകളുടെ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനുമായി പമ്പയിൽ ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചു. പമ്പ സ്പെഷ്യല്‍ സര്‍വ്വീസുകളുടെ അറ്റകുറ്റ പണികള്‍ക്കായി ആവശ്യമായ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരേയും മറ്റ് ജീവനക്കാരേയും നിയോഗിച്ചു കഴിഞ്ഞു.
കൊവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാധാരണ ദിവസങ്ങളില്‍ 1000 പേരെയും, വാര്യാന്ത്യ ദിവസങ്ങളില്‍ 2000 പേരെയും, വിശേഷ ദിവസങ്ങളില്‍ 5000 പേരെയുമാണ് ദര്‍ശനം നടത്താന്‍ അനുവദിക്കുന്നത്.
Post Your Comments