Latest NewsNattuvarthaNewsIndia

യുപിയിൽ വീണ്ടും സമാനതകളില്ലാത്ത ക്രൂരത; ആറുവയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി ; കരൾ ഭക്ഷിച്ചു

കുട്ടിയുടെ ശാസകോശം അടക്കമുള്ളവ കൊലപാതകികള്‍ പുറത്തെടുത്തു

കാണ്‍പുര്‍: വീണ്ടും സമാനതകളില്ലാത്ത ക്രൂരത, ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി കുട്ടിയുടെ ശാസകോശം അടക്കമുള്ളവ കൊലപാതകികള്‍ പുറത്തെടുത്തു .

ക്രൂരമായ പീഡനത്തിനും ഇരയായ കുട്ടിയുടെ മൃതദേഹം വനമേഖലയില്‍ വെച്ചാണ് കണ്ടെത്തിയത് . മന്ത്രവാദത്തിനുവേണ്ടിയാണ് കുട്ടിയുടെ ശ്വാസകോശം എടുത്തുമാറ്റിയത് . പൂജ ചെയ്താല്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകികള്‍ ഇത്തരത്തിലൊരു കടും കൈചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

ഇന്ത്യയെ ഞെട്ടിച്ച സംഭവത്തില്‍ അങ്കുല്‍ കുറില്‍(20), ബീരാന്‍(31) എന്നിവര്‍ അറസ്റ്റിലായി. ദീപാവലിയുടെ തലേദിവസമാണ് കുഞ്ഞിനെ കാണാതായത്. പ്രതികള്‍ കുഞ്ഞിന്റെ ശ്വാസകോശം പരശുറാം കുറില്‍ എന്നയാള്‍ക്കാണ് മന്ത്രവാദത്തിനായി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. 1999 ല്‍ വിവാഹിതനായ ഇയാള്‍ക്ക് കുട്ടികളില്ല കുട്ടികളുണ്ടാവാന്‍ വേണ്ടിയാണ് മന്ത്രവാദം നടത്തിയത്. ദീപാവലിയുടെ തലേ ദിവസം പടക്കം വാങ്ങാനായി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോയി. കൊലപ്പെടുത്തുന്നതിനു മുൻപ് അതി ക്രൂരമായി ബലാൽസം​ഗം ചെയ്യുകയും ചെയ്തു. ശേഷം കുട്ടിയുണ്ടാകാനായി അന്ധവിശ്വാസ പ്രകാരം വയർ തുറന്ന് കരൾ ഭക്ഷിക്കുകയും ചെയ്തു.

എന്നാൽ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാട്ടിലടക്കം തിരഞ്ഞു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button