Latest NewsKeralaNews

തുടര്‍ ഭരണം ഉറപ്പായപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നുണപ്രചാരണം അഴിച്ചുവിടുകയാണെന്ന് സിപിഎം നേതാവ് എം.എ ബേബി

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകര്‍ക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങളെ വികൃതമാക്കുകയാണെന്ന് സിപിഎം നേതാവ് എം.എ ബേബി.ഇന്ത്യയുടെ തലസ്ഥാനം നാഗ്പൂരായി മാറുകയാണെന്നും തുടര്‍ ഭരണം ഉറപ്പായപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നുണപ്രചാരണം അഴിച്ചുവിടുകയാണെന്നും എം.എ ബേബി പറഞ്ഞു.

Read Also : ശബരില മണ്ഡലകാല തീർഥാടനം : സ്പെഷ്യല്‍ സര്‍വ്വീസുകളുമായി കെഎസ്‌ആര്‍ടിസി

സിഎജി റിപ്പോര്‍ട്ടാണ് കേരളമെന്ന നാടിന്റെ അവകാശ ലംഘനം നടത്തുന്നത്. ആര്‍എസ്എസിന് വേണ്ടി സിഎജി അന്തസ് കളഞ്ഞ് കുളിക്കുന്നു. രോഗബാധിതരായ ഭരണഘടനാ സ്ഥാപനങ്ങള്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഇടതുപക്ഷ നേതാക്കളെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിതമായി കള്ള പ്രചാരണം അഴിച്ചു വിടുകയാണെന്നും എം.എ ബേബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button