ശ്രീനഗർ : ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ നിന്നും മുസ്ലീങ്ങളെ ഒഴിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തി പറഞ്ഞു. പിഡിപിയും, നാഷണൽ കോൺഫറൻസ് പാർട്ടിയും ചേർന്ന് ഗോപ്കർ സഖ്യം രൂപീകരിച്ചതിനെ വിമർശിച്ച് ബിജെപി നേതാവ് സാംപിത് പത്ര രംഗത്ത് വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മെഹ്ബുബ.
ജമ്മു കശ്മീരിൽ വിഭാഗീയത സൃഷ്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നും മുസ്ലീങ്ങളെ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ നയമെന്നും മെഹ്ബൂബ പറഞ്ഞു.
കഴിഞ്ഞ ദിവസം പാകിസ്താനെ പിന്താങ്ങുന്ന പരാമർശവുമായി മെഹ്ബൂബ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിവാദ പരാമർശം നടത്തുന്നത്. ജമ്മു കശ്മീരിൽ ത്രിവർണ്ണ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന മെഹ്ബൂബയുടെ പരാമർശം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
Post Your Comments