Latest NewsNewsIndia

ഉയര്‍ത്തിപ്പിടിക്കേണ്ട ഭരണഘടനയെ ചവിട്ടിമെതിക്കുന്നു: കേന്ദ്രത്തെ വിമര്‍ശിച്ച് മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിലെ എല്ലാ നയപരമായ തീരുമാനങ്ങളും കശ്മീരിലെ ജനങ്ങളെ ശിക്ഷിക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നതെന്ന് മെഹ്ബൂബ ആരോപിച്ചു. കഴിഞ്ഞ ദിവസം ഭീകരബന്ധം കണ്ടെത്തിയ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മെഹ്ബൂബ മുഫ്തി.

Also Read: തമിഴ്‌നാടിനെ വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമില്ല: വിവാദ വിഷയത്തിൽ പ്രതികരണവുമായി ബി.ജെ.പി

സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കിയത് കുറ്റകരമാണെന്നും ഭരണകൂടത്തിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും മെഹ്ബൂബ പറഞ്ഞു. ഹിസ്ബുള്‍ തലവന്‍ സയ്ദ് സലാഹുദ്ദീന്റെ മക്കളെ പിരിച്ചുവിട്ട നടപടിയെ മെഹ്ബൂബ ചോദ്യം ചെയ്തു. അച്ഛന്റെ പ്രവൃത്തികള്‍ക്ക് മക്കളെ ശിക്ഷിക്കുന്നത് എന്തിനാണെന്ന് മെഹ്ബൂബ ചോദിച്ചു.

സയ്ദ് സലാഹുദ്ദീന്റെ മക്കളായ സയ്ദ് ഷാഖീല്‍, ഷാഹിദ് യൂസുഫ് എന്നിവര്‍ ഉള്‍പ്പെടെ 11 പേരെയാണ് കശ്മീര്‍ ഭരണകൂടം പിരിച്ചുവിട്ടത്. ഇവരില്‍ ഒരാള്‍ വിദ്യാഭ്യാസ വകുപ്പിലും മറ്റൊരാള്‍ സ്‌കിംസിലുമാണ് ജോലി ചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button