Latest NewsKeralaNews

അന്വേഷണം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയിലേക്കും ; സാമ്പത്തിക ഇടപാടുകളിൽ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി എൻഫോഴ്‌സ്‌മെന്റ്

പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്ന​തി​ന​പ്പു​റം മ​റ്റ് തൊ​ഴി​ലു​ക​ളോ ബി​സി​ന​സോ ഭൂ​മി​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​മോ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നി​ല്ല. ര​ണ്ട് ആ​ണ്‍​മ​ക്ക​ളും തൊ​ഴി​ല്‍​ര​​ഹി​ത​രാണെ​ന്നാ​ണ് കോ​ടി​യേ​രി തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ന​ല്‍​കി​യത്

തി​രു​വ​ന​ന്ത​പു​രം: എൻഫോഴ്‌സ്‌മെന്റ് അന്വേഷണം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ‍െന്‍റ ഭാ​ര്യ വി​നോ​ദി​നി​യി​ലേ​ക്കും. വി​നോ​ദി​നി ആ​റു​വ​ര്‍​ഷ​ത്തി​നി​ടെ ന​ട​ത്തി​യ സാമ്പത്തിക ഇ​ട​പാ​ടു​ക​ൾ ഇ ഡി പരിശോധിച്ചതിൽ പ​ല​തി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി.

Read Also : സി.പി.എം രക്തസാക്ഷിയുടെ സഹോദരി ബി.ജെ.പിയില്‍ ചേർന്നു

കൂ​ടു​ത​ല്‍ വി​വ​രം ശേ​ഖ​രി​ച്ച​ശേ​ഷം വി​നോ​ദി​നി​യെ​യും ചോ​ദ്യം​ചെ​യ്യാ​നാ​ണ് നീ​ക്കം. ഇ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ബി​നീ​ഷി​ന്റെ ബി​നാ​മി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ കാ​ര്‍ പാ​ല​സ് ഉ​ട​മ അ​ബ്​​ദു​ല്‍ ല​ത്തീ​ഫ്, മു​ഹ​മ്മ​ദ് അ​നൂ​പു​മാ​യും ബി​നീ​ഷു​മാ​യും സാമ്പത്തിക ഇ​ട​പാ​ട് ന​ട​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി റ​ഷീ​ദ്, സു​ഹൃ​ത്ത് അ​രു​ണ്‍, ഡ്രൈ​വ​ര്‍ അ​നി​ക്കു​ട്ട​ന്‍ എ​ന്നി​വ​രെ ചോ​ദ്യം​ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ബി​നീ​ഷിന്റെ ​യും ബി​നോ​യി​യു​ടെ​യും സാമ്പത്തിക ഇ​ട​പാ​ടു​ക​ളു​ടെ മേ​ല്‍​നോ​ട്ടം വി​നോ​ദി​നി​ക്കാ​യി​രുന്നെ ​ന്നാ​ണ് ഇ.​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഇ​രു​വ​രു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ല്‍ പ​ണം സൂ​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം തന്റെ വി​ശ്വ​സ്ത​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലാണ് വി​നോ​ദി​നി പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. ആ​റു​വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ കോ​ടി​ക​ളു​ടെ സാമ്പത്തിക ഇ​ട​പാ​ടു​ക​ള്‍ വി​നോ​ദി​നി ന​ട​ത്തി​യി​ട്ടു​ണ്ട്. ബി​നീ​ഷിന്റെ ഉ​റ്റ​സു​ഹൃ​ത്തും ഡ്രൈ​വ​റു​മാ​യ സു​നി​ല്‍​കു​മാ​റിന്റെ പേ​രി​ലു​ള്ള ആ​ഢം​ബ​ര കാ​റു​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ വാ​ങ്ങി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തിന്റെ ക​ണ്ടെ​ത്ത​ല്‍. നോ​ട്ട് നി​രോ​ധ​ന കാ​ല​ത്ത്, മൂ​ത്ത​മ​ക​ന്‍ ബി​നോ​യ് വാ​ങ്ങി​യ ബെ​ന്‍​സ് കാ​റിന്റെ ലോ​ണ്‍ 38 ല​ക്ഷം അ​ട​ച്ച്‌ വി​നോ​ദി​നി ക്ലോ​സ് ചെ​യ്തി​രു​ന്നു. എ​ച്ച്‌.​ഡി.​എ​ഫ്.​സി ബാ​ങ്കിന്റെ തി​രു​വ​ന​ന്ത​പു​രം ആ​യു​ര്‍​വേ​ദ കോ​ള​ജ് ജ​ങ്​​ഷ​നി​ലെ ബ്രാ​ഞ്ചി​ല്‍​നി​ന്ന് 72ല​ക്ഷം വായ്​പയെടുത്താ​ണ് 2014ല്‍ ​ബി​നോ​യ് ആ​ഢം​ബ​ര കാ​ര്‍ വാ​ങ്ങി​യ​ത്. 2017ല്‍ ​കാ​റിന്റെ ഇ.​എം.​ഐ മു​ട​ങ്ങി​യ​തോ​ടെ 38 ല​ക്ഷം വി​നോ​ദി​നി അ​ട​ച്ചു.

പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി, മു​ന്‍ മ​ന്ത്രി എ​ന്ന​തി​ന​പ്പു​റം മ​റ്റ് തൊ​ഴി​ലു​ക​ളോ ബി​സി​ന​സോ ഭൂ​മി​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​മോ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നി​ല്ല. ര​ണ്ട് ആ​ണ്‍​മ​ക്ക​ളും തൊ​ഴി​ല്‍​ര​​ഹി​ത​രാണെ​ന്നാ​ണ് കോ​ടി​യേ​രി ബാ​ല​ക‍ൃ​ഷ്ണ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ന​ല്‍​കി​യത്. അ​പ്പോ​ള്‍ ഇ​ത്ര​യും പ​ണം വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ന് എ​വി​ടെ​നി​ന്ന്​ ല​ഭി​ച്ചു എ​ന്ന ചോ​ദ്യ​മാ​ണ് ഇ.​ഡി​ക്കു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button