കൊൽക്കത്ത : പ്രശസ്ത ബംഗാളി നടൻ സൗമിത്ര ചാറ്റർജിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമാണ് സൗമിത്രാ ചാറ്റർജിയുടെ വിയോഗമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
”ഏറെ ദു:ഖകരമാണ് സൗമിത്ര ചാറ്റർജിയുടെ വിയോഗ വാർത്ത. സിനിമാ മേഖലയ്ക്കും ബംഗാളിനും രാജ്യത്തിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു”- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
श्री सौमित्र चटर्जी का निधन विश्व सिनेमा के साथ-साथ पश्चिम बंगाल और पूरे देश के सांस्कृतिक जीवन के लिए बहुत बड़ी क्षति है। उनके निधन से अत्यंत दुख हुआ है। परिजनों और प्रशंसकों के लिए मेरी संवेदनाएं। ओम शांति!
— Narendra Modi (@narendramodi) November 15, 2020
ഇന്ന് ഉച്ചയോടെയാണ് ബെല്ലെ വ്യൂ ക്ലിനിക്കിൽ വച്ച് സൗമിത്ര ചാറ്റർജി അന്തരിച്ചത്. 85 വയസ്സായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ മാസം കോവിഡിനെ തുടർന്നായിരുന്നു അന്ത്യം.
ബംഗാളി സിനിമയുടെ മുഖഛായ തന്നെ മാറ്റിയ താരമാണ് സൗമിത്ര ചാറ്റർജി. സത്യജിത്ത് റേയ്‌ക്കൊപ്പം പതിന്നാലോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. മൂന്ന് തവണ ദേശീയ പുരസ്‌കാരവും ദാദാ സാഹിബ് ഫാൽക്കെ അവാർഡും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Post Your Comments