Latest NewsKeralaNews

കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ പൊലീസ് കേസ് എടുത്തു

ആലപ്പുഴ : കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലും സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടുകയും ധ്യാനം നടത്തുകയും ചെയ്ത കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ പൊലീസ് കേസെടുത്തു.ഞായറാഴ്ച രാവിലെ ആലപ്പുഴ എസ്.പിക്ക് ലഭിച്ച ഒരു പരാതിയില്‍ മാരാരിക്കുളം പൊലിസാണ് കേസെടുത്തിരിക്കുന്നത്. ധ്യാന കേന്ദ്രത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്നും ആളുകള്‍ കൂട്ടം കൂടുന്നുവെന്ന് കാണിച്ചായിരുന്നു പരാതി.

Read Also : ഇതല്ലേ യഥാർത്ഥ സൂപ്പർസ്റ്റാർ ; വനവാസി വികാസകേന്ദ്രത്തിന്റെ വനമിത്ര സേവാ പുരസ്കാരം സന്തോഷ് പണ്ഡിറ്റിന്

തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ 50 ലധികം ആളുകള്‍ കൂട്ടം കൂടുകയും പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും കണ്ടെത്തുകയായിരുന്നു. ഒത്തുകൂടിയ എല്ലാവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.നേരത്തെ കൊവിഡ് ഭീഷണി ഉയര്‍ന്നതോടെ കൃപാസനം മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച്‌ അടച്ചു പൂട്ടിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചതോടെയാണ് സ്ഥാപനം വീണ്ടും തുറന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button