KeralaLatest News

കൃപാസനം ധ്യാന കേന്ദ്രം ഡയറക്ടര്‍ ആശുപത്രിയില്‍

അച്ചന്‍ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്

ആലപ്പുഴ: കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി പി ജോസഫ് വലിയവീട്ടിലിനെ കടുത്ത പനിയെ തുടര്‍ന്ന് ആലപ്പുഴയിലെ സഹൃദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ചന്‍ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. മകള്‍ കല്യാണത്തിനു സമ്മതിക്കാനായി അമ്മ ദോശമാവില്‍ കൃപാസനം പത്രം അരച്ചു ചേര്‍ത്ത് നല്‍കിയതിനു പിന്നാലെ
യുവതി ആശുപത്രിയിലായതിനെ തുടര്‍ന്ന് അച്ഛന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

കൃപാസനം പത്രം ഭക്ഷണത്തില്‍ ചേര്‍ത്ത് നല്‍കിയ യുവതി ആശുപത്രിയിലായതോടെ പത്രം സാക്ഷ്യം പങ്കുവെക്കാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും, രോഗശാന്തിയ്ക്കായി ഉപയോഗിക്കരുതെന്നും ഫാദര്‍ വി പി ജോസഫ് വലിയവീട്ടില്‍ വ്യക്തമാക്കിയിരുന്നു. പത്രം കത്തിച്ച് ശരീരത്തില്‍ പുരട്ടാന്‍ ആരെയും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അച്ഛന്‍ സോഷ്യ മീഡിയയില്‍ പോസ്റ്റ് ചെയ്ക വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.

അതേസമയം പരീക്ഷയില്‍ ജയിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപിക കൃപാസനം പത്രം വിതരണം ചെയ്തതും വിവാദമായിരുന്നു. പഠിക്കുന്ന പുസ്തകത്തിലും, കിടക്കുമ്പോള്‍ തലയിണയ്ക്കടിയിലും കൃപാസനം പത്രം സൂക്ഷിക്കണമെന്നും അധ്യാപിക വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button