ആരാധകർ ഏറെയുള്ള താരദമ്പതിമാരാണ് പേളിയും ശ്രീനിഷും .സോഷ്യൽ മീഡിയയിൽ സജീവമായ പേളി തന്റെ ഗർഭകാല വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഗര്‍ഭകാലത്തിന്റെ ആദ്യത്തെ മൂന്നുമാസം തീരെ വയ്യായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത്തെ സെക്കന്‍ഡ് ട്രൈമെസ്റ്റര്‍ അടിച്ചുപൊളിക്കുകയാണെന്നുമാണ് പേളി മാണി പറയുന്നു. നെഗറ്റീവ് വാര്‍ത്തകളൊന്നും കാണില്ലെന്നും താരം പറഞ്ഞു. ഗര്‍ഭകാലത്തെ മൂഡ് സ്വിങ്സിനെക്കുറിച്ച് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് പേളി പങ്കുവച്ചത്.
”പെട്ടെന്നാണ് എന്റെ മൂഡ് മാറുന്നത്. ദേഷ്യം അധികമില്ല. പക്ഷേ, സങ്കടം കൂടുതലാണ്. ചെറിയെ ചെറിയ കാര്യങ്ങള്‍ക്ക് പോലും സങ്കടപ്പെടും. ഒരിക്കല്‍ ശ്രീനി പത്ത് ദിവസത്തെ ഷൂട്ട് കഴിഞ്ഞ് തിരിച്ചുവന്നു. ഞാനന്ന് എന്റെ വീട്ടിലായിരുന്നു. ശ്രീനി എന്നെയൊന്ന് കെട്ടിപ്പിടിച്ചിട്ട്, പിന്നെ മറ്റുളളവരോട് സംസാരിച്ചിരുന്നു. സാധാരണ ശ്രീനി വന്നുകഴിഞ്ഞാല്‍ കുറെനേരം എന്റെ അടുത്ത് ഇരിയ്ക്കും, എന്നെ ചേര്‍ത്ത് പിടിയ്ക്കും. അന്ന് അങ്ങനെ ഒന്നുമുണ്ടായില്ല. അതോടെ ശ്രീനിക്ക് എന്നോട് ഇഷ്ടം കുറഞ്ഞുവെന്ന് പറഞ്ഞ് ഞാന്‍ കരയാന്‍ തുടങ്ങി. എന്നെയാര്‍ക്കും ഇഷ്ടമല്ല, ഞാന്‍ തടിവെച്ചു. എനിക്ക് ഭംഗിയില്ല. എന്തൊക്കെയോ പറഞ്ഞ് കരഞ്ഞു. ഇങ്ങനെ തീരെ ചെറിയ കാര്യങ്ങള്‍ക്കാണ് സങ്കടം വരിക. സമാധാനിപ്പിക്കാന്‍ വേണ്ടി ശ്രീനി പറയും, നീ കരഞ്ഞാല്‍ കുഞ്ഞും കരയും. അപ്പോള്‍ ഞാന്‍ വീണ്ടും സങ്കടപ്പെടും. ഞാനെന്തൊരു അമ്മയാണ്. ഞാന്‍ കാരണം കുഞ്ഞ് കരയുകയാണല്ലോ.
അവസാനം ശ്രീനി പറയും, വാവേനെ നമുക്കൊന്ന് പറ്റിക്കാം. എന്നിട്ട് വയറിലേക്ക് നോക്കി, വാവേ ഇവിടെ ഷൂട്ടിങ് നടക്കുകയാണ്. അമ്മ കരയുന്ന സീനില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. നീ പേടിക്കണ്ട കേട്ടോ, ഇങ്ങനെയുളള നാടകങ്ങളാണ് വീട്ടില്‍ അധികവും നടക്കുന്നത്. മൂഡ് സ്വിങ്സുളള സമയത്ത് നമ്മള്‍ വിചാരിക്കുന്നത് മുഴുവന്‍ പൊട്ടത്തരമായിരിക്കും. എനിക്ക് തന്നെ സ്വയമൊരു പിച്ചുവെച്ച് കൊടുക്കാന്‍ തോന്നും. പക്ഷേ ആ സമയത്തെ കൊഞ്ചലും അറ്റന്‍ഷനുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇതൊക്കെ കാണുമ്ബോള്‍ മമ്മി പറയും, എഴുന്നേറ്റ് പോടി, ഇവിടെ വേറാരും പ്രസവിക്കാത്തപോലെ.” പേളി പറയുന്നു
Post Your Comments