കൊച്ചി :ബിഗ്‌ബോസ് എപ്പിസോഡുകളിലൂടെ മൊട്ടിട്ട പ്രണയത്തിന് ഒടുവില്‍ സ്വപ്‌നസാഫല്യം. ബിഗ്‌ബോസ് സീസണ്‍ വണ്ണിലെ മലയാളികളുടെ പ്രിയപ്പെട്ട പ്രണയ ജോഡികളായ പേര്‍ളിയുടെയും ശ്രീനിഷിന്റെയും വിവാഹ നിശ്ചയം നടന്നു.
ശ്രിനീഷ് തന്നെയാണ് ഈ വാര്‍ത്ത തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. എന്‍ഗേജ്‌മെന്റ് മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷ് നേരത്തെ പറഞ്ഞിരുന്നു.
ബിഗ്‌ബോസ് പരമ്പരയിലെ തന്ത്രങ്ങളുടെ ഭാഗമായാണോ അതോ ശരിക്കും ഇവര്‍ തമ്മില്‍ പ്രണയത്തിലാണോ എന്ന് ഒട്ടനവധി പ്രേക്ഷകര്‍ അന്നുതൊട്ടെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മത്സരത്തിന് വേണ്ടിയല്ല തങ്ങള്‍ ശരിക്കും പ്രണയിക്കുകയാണെന്നായിരുന്നു അന്നുതൊട്ടെ ഇരുവരുടെയും പ്രതികരണങ്ങള്‍.
https://www.instagram.com/p/BsuwdFvBgji/
Post Your Comments