Latest NewsIndiaNews

ഇനി നിതീഷിനെ റിമോട്ട് കൺട്രോൾ വഴി ചലിപ്പിച്ചുകൊണ്ടിരിക്കുന്ന പാവയാക്കും; കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: മുഖ്യമന്ത്രി നിതീഷ്കുമാർ ആണെങ്കിലും അദ്ദേഹത്തെ നിയന്ത്രിക്കുക വേറെ ആരെങ്കിലുമായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് താരീഖ് അൻവർ ആരോപിക്കുന്നു. നേരത്തെ നിതീഷ് കുമാർ നല്ല നേതാവും മുഖ്യമന്ത്രിയുമായി ഉയർന്നുവന്നിരുന്നുവെങ്കിലും അദ്ദേഹം എൻ.‌ഡി‌.എയിൽ മോശം അവസ്ഥയിലാണെന്നും താരീഖ് പറയുകയുണ്ടായി.

‘ബി.ജെ.പി ഗൂഡാലോചന നടത്തി അദ്ദേഹത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചു. അദ്ദേഹം വീണ്ടും എൻ‌.ഡി‌.എ നേതാവായി, ഇനി നിതീഷിനെ റിമോട്ട് കൺട്രോൾ വഴി ചലിപ്പിച്ചുകൊണ്ടിരിക്കുന്ന പാവയാവും’ -അദ്ദേഹം പറഞ്ഞു.

ബിഹാർ തെരഞ്ഞെടുപ്പിനുശേഷം നിതീഷ് കുമാർ വളരെ ദുർബലനായിത്തീർന്നിട്ടുണ്ട്. ഇനി അദ്ദേഹം പൂർണമായും ബി.ജെ.പിയെ ആശ്രയിക്കും. അവർ പറയുന്ന രീതിയിൽ ചലിക്കേണ്ടിയിരിക്കും -താരീഖ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button