ഇടുക്കി: ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റി എന്ന ചാരിതാര്‍ത്ഥത്യത്തോടെ വീണ്ടും ജനവിധി തേടി എന്‍ഡിഎയുടെ ജനകീയ മെമ്പര്‍ ഷീബ ചന്ദ്രശേഖരപിള്ള. കുടയത്തൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡിലെ ജനങ്ങള്‍ക്കാണ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് വീണ്ടും മത്സരത്തിനൊരുങ്ങിയത്. എന്നാൽ എന്‍ഡിഎയ്ക്ക് വേണ്ടി ബിജെപി പ്രതിനിധിയായാണ് സിറ്റിങ് മെമ്ബര്‍ ഷീബ മത്സര രംഗത്തിറങ്ങിയത്. വാര്‍ഡില്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം ഉള്‍പ്പെടെ 50 ലക്ഷത്തിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നടത്തിയത്. വാര്‍ഡിലുള്ള എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കി.
കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ദുരിതമനുഭവിച്ച വാര്‍ഡിലെ മുഴുവന്‍ ജനങ്ങള്‍ക്കും സേവാഭാരതിയുടെ സഹായത്തോടെ ഭക്ഷ്യധാന്യക്കിറ്റ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു. നിരവധി കുടുബങ്ങള്‍ക്ക് പ്രയോജനകരമായ നടപ്പാത നിര്‍മ്മിക്കുവാന്‍ സാധിച്ചു. സുഭിക്ഷ കേരളം പദ്ധതിയില്‍ പെടുത്തി സംയോജിത കൃഷി പദ്ധതി നടപ്പിലാക്കി. ഭവന നിര്‍മ്മാണ പദ്ധതിയില്‍ പെടുത്തി 2 കുടുബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി.
Read Also: വിജയരാഘവനെ നിശ്ചയിച്ചത് ‘പിണറായി ഭക്തി’; പാര്‍ട്ടിയിക്കുള്ളിൽ പോര്
വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ നിരീക്ഷണത്തിലിരുന്നവര്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കി. കഴിഞ്ഞ ടേമില്‍ പൊതുരംഗത്ത് നവാഗതയായി കടന്നു വന്ന ഷീബ ചന്ദ്രശേഖരപിള്ള തന്റെ പ്രവര്‍ത്തന മികവിലൂടെ ജനകീയ മെമ്പര്‍ എന്ന പരിവേഷവുമായിട്ടാണ് വീണ്ടും മത്സര രംഗത്തുള്ളത്. വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റി താമര ചിഹ്നത്തില്‍ ജനങ്ങളെ സമീപിക്കുമ്ബോള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന ആത്മവിശ്വാസമുണ്ട് ഷീബയ്ക്ക്. വാര്‍ഡില്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ നിലയുറപ്പിക്കുന്നതിന് മുമ്ബേ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച് വോട്ടുറപ്പിക്കുകയാണ് ഷീബ ചന്ദ്രശേഖരപിള്ള.
ഇടുക്കിയില്‍ 8,95,109 വോട്ടര്‍മാര്‍
ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിധികര്‍ത്താക്കളാകുര 8,95,109 വോട്ടര്‍മാര്‍. ഇതില്‍ 4,43,105 പുരുഷന്‍മാരും 4,52,002 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടുന്നു. തൊടുപുഴ നഗരസഭയില്‍ 19,972 സ്ത്രീകളും 19,143 പുരുഷന്‍മാരും ഉള്‍പ്പെടെ 39,115 വോട്ടര്‍മാരാണുള്ളത്.
കട്ടപ്പന നഗരസഭയില്‍ 16,912 സ്ത്രീകളും 16,010 പുരുഷന്‍മാരും ഉള്‍പ്പെടെ 32,922 വോട്ടര്‍മാരാണ്. 52 പഞ്ചായത്തുകളിലായി 4,15,118 സ്ത്രീകളും 4,07952 പുരുഷന്‍മാരും 2 ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പെടെ 8,23,072 വോട്ടര്‍മാരും പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ മൂവാറ്റുപുഴ, കോതമംഗലം ഒഴികെയുള്ള അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം 8,61,703 ആയിരുന്നു.
Post Your Comments