
ബംഗളുരു : ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ അനുമതി തേടി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പ്രത്യേക കോടതിയെ സമീപിച്ചേക്കും.പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 25 വരെ റിമാൻഡിലുള്ള ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന 18നാകും കോടതിയെ സമീപിക്കുക.
നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം എൻസിബി കൂടി കേസെടുത്താൽ ബിനീഷിന് ഇനി ജാമ്യം ലഭിച്ചേക്കില്ല.
അതേസമയം, ബിനിഷീന്റെ ബെനാമികളെന്നു സംശയിക്കുന്ന അബ്ദുൽ ലത്തീഫ്, അനിക്കുട്ടൻ, എസ്. അരുൺ, ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ വ്യാപാര പങ്കാളി കോഴിക്കോട് കാപ്പാട് സ്വദേശി റഷീദ് എന്നിവരെ എൻഫോഴ്സ്മെന്റ് ഇനിയും ചോദ്യം ചെയ്യാനുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇഡി ബിനീഷിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനും സാധ്യത ഉണ്ട്.
അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവർ കന്നഡ സീരിയൽ നടി അനിഖയ്ക്കൊപ്പം ലഹരിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നുള്ള അന്വേഷണമാണു ബിനീഷിലെത്തിയത്.
Post Your Comments