മോസ്‌കോ : ചുവപ്പ് നിറത്തില്‍ ഒഴുകുന്ന നദി. സംഭവം ഇവിടെയല്ല റഷ്യയിലാണ്. റഷ്യയിലെ ഇസ്‌കിതിംക നദിയാണ് ഇപ്പോള്‍ ഒഴുകുന്നത് ചുവപ്പ് നിറത്തിലാണ്. വെള്ളം ചുവപ്പുനിറത്തിലായ രാജ്യത്തെ നിരവധി നദികളിലൊന്നാണ് ഇസ്‌കിതിംക. എന്നാൽ ഈ നദി ഇങ്ങനെ ഒഴുകാന്‍ കാരണം അജ്ഞാതമായ എന്തോ വസ്തു കലര്‍ന്ന് മലിനമായതാണെന്നാണ് പ്രാഥമിക നിഗമനം.
SCP-354 – Алое Озеро = Река Искитимка в Кемерово pic.twitter.com/X9OzZZRUN5
— Злой Гейзер (@zloy_geyzer) November 6, 2020
റഷ്യയുടെ തെക്കുഭാഗത്തൂടെയാണ് ഈ നദി ഒഴുകുന്നത്. വെള്ളത്തിന് ചുവപ്പ് നിറമായതിനാല്‍ നദിയില്‍ ഇറങ്ങാന്‍ മൃഗങ്ങള്‍ പോലും തയ്യാറാകുന്നില്ല. വ്യാവസായിക നഗരമായ കെമെരോവോയിലൂടെയാണ് ഈ നദി ഒഴുകുന്നത്.
Река Искитимка в Кемерове окрасилась в красный цвет. Причины выясняются.
Нихуя сколько борща сварили?
— #MDK (@mudakoff) November 6, 2020
അവിടെയുള്ള ജനങ്ങളും ഇത് കണ്ട് ഭയന്നിരിക്കുകയാണ്. താറാവുകള്‍ പോലും ഈ വെള്ളത്തിലിറങ്ങാന്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഈ ചുവന്ന നദിയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരിക്കുകയാണ്.
Post Your Comments