Latest NewsIndiaNews

വെടിനിര്‍ത്തല്‍ കരാർ ലംഘനം: പാക് നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി‌ ഇന്ത്യ

നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

ന്യൂഡല്‍ഹി: എല്‍.ഒ.സിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച സംഭവത്തിൽ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്റെ ചാര്‍ജ് ഡി-അഫയേര്‍സ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ച്‌ ഇന്ത്യ. ജമ്മുകശ്മീരിലെ ലൈന്‍ ഓഫ് കണ്ട്രോളില്‍ പ്രകോപനങ്ങളൊന്നുമില്ലാതെ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പാക് നയതന്ത്രജ്ഞനെ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചിട്ടുള്ളത്.

എന്നാൽ ആക്രമണം നടത്താന്‍ രാജ്യം ദീപാവലി ആഘോഷങ്ങളില്‍ മുഴുകിയിരിക്കുന്ന സമയം തന്നെ പാകിസ്ഥാന്‍ തിരഞ്ഞെടുത്തത് ജമ്മുകശ്മീരിലെ ക്രമസമാധാനം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, സംഭവത്തില്‍ കനത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

Read Also: തിരിച്ചുപിടിക്കും…100 ദിന രാജ്യ പര്യടനത്തിന് തയാറെടുത്ത് ബിജെപി ദേശീയ അധ്യക്ഷന്‍

നവംബര്‍ 13ന് നിയന്ത്രണരേഖയിലെ ഉറി, നൗകം, തങ്‌ദാര്‍, ദവാര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് പാകിസ്ഥാന്റെ ആക്രമണമുണ്ടായത്. പാകിസ്ഥാന്റെ ഈ അപ്രതീക്ഷിത ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. ഇന്ത്യന്‍ മിസൈലുകളും റോക്കറ്റുകളും ജമ്മുകശ്മീരിലെ ബാരാമുള്ള, കുപ്‌വാര, ബന്ദിപ്പോറ ജില്ലകളിലെ ഉറി, നൗകം, തങ്‌ദാര്‍, കേരന്‍, ഗുരസ് എന്നിവിടങ്ങളിലെ പാക് ബങ്കറുകള്‍ തകര്‍ത്തു തരിപ്പണമാക്കി. ഇതിന്റെ വീഡിയോ സൈന്യം പുറത്തു വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button