
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സീറ്റ് ചര്‍ച്ചയില്‍ എല്‍ഡിഎഫുമായി തെറ്റി പിരിഞ്ഞ് ജനതാദള്‍ എസ്. പ്രയാസകാലത്ത് എല്‍ഡിഎഫിനൊപ്പം നിന്നിട്ടും സീറ്റ് ചര്‍ച്ചയില്‍ പുറംകാലുകൊണ്ട് അടിച്ചുവെന്ന് ജെഡിഎസ് ആരോപിച്ചു. ഇതോടെ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് അഞ്ചിടത്തും കോര്‍പറേഷനില്‍ ആറിടത്തുമാണ് മത്സരിക്കുക. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതുവരെ സമവായ ചര്‍ച്ചയ്ക്ക് സമയമുണ്ടെന്നും ജെഡിഎസ് ജില്ലാ കമ്മിറ്റി പറയുന്നു.
Post Your Comments