ലഖ്നൗ; വീണ്ടും വാർത്തകളിൽ നിറഞ്ഞ് ഉത്തർപ്രദേശ്, ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ യുവ പത്രപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. യുപിയിലെ ഉന്നാവില്‍ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉത്തർപ്രദേശിൽ പ്രാദേശിക ഹിന്ദി ചാനലില്‍ ജോലി ചെയ്യുന്ന സൂരജ് പാണ്ഡെയാണ് മരിച്ചത്, സൂരജിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു, വനിതാ സബ് ഇന്‍സ്‌പെക്ടറായ സുനിത ചൗരസ്യ, കോണ്‍സ്റ്റബില്‍ അമര്‍ സിങ് എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്.
മറ്റുള്ളവർ തങ്ങളുടെ മകനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയതാണെന്ന് സൂരജിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ പൊലീസില്‍ പരാതി നല്‍കിയത്. എസ്‌ഐ സുനിതയും മരിച്ച സൂരജും സുഹൃത്തുക്കളായിരുന്നുവെന്ന് സൂരജിന്റെ അമ്മ ലക്ഷ്മി പാണ്ഡെ വ്യക്തമാക്കി. നവംബര്‍ 11ന് രാവിലെ സൂരജിനെ സുനിത ഫോണ്‍ ചെയ്തിരുന്നു. ഫോണിലൂടെ സുനിത ഭീഷണി മുഴക്കിയതായും അമ്മ ആരോപിച്ചു.
Post Your Comments