കൊച്ചി: ഫേസ്ബുക്ക് ലൈവില്‍ ധരിച്ച ടി ഷര്‍ട്ടിനെച്ചൊല്ലി ഫിറോസ് കുന്നംപറമ്പിലിനെതിരെ വീണ്ടും ആരോപണവുമായി സോഷ്യല്‍ മീഡിയ. ലക്ഷ്വറി ബ്രാന്‍ഡായ ഫെന്‍ഡിയുടെ ടീ ഷര്‍ട്ടാണ് ഫിറോസ് ധരിച്ചത്. ലൈവിനിടെ നിരവധി പേരാണ് ഫിറോസിന്റെ വസ്ത്രം ശ്രദ്ധിച്ചത്. ചിലര്‍ വീഡിയോയ്ക്ക് താഴെ ഇതുമായി ബന്ധപ്പെട്ട് കമന്റ് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഫിറോസിന്റെ ടീ ഷര്‍ട്ടിന് 500 യുഎസ് ഡോളര്‍ എങ്കിലും വില വരുമെന്ന് ആരോപിച്ച് കഥാകൃത്ത് റഫീഖ് തറയില്‍ രംഗത്തെത്തി.
‘ഇക്കായുടെ ഡ്രസിങ് ശ്രദ്ധിക്കാറുണ്ട്. നന്നായിട്ട് ഫാഷന്‍ അറിയുന്ന വ്യക്തി എന്നനിലയ്ക്ക് എനിക്ക് ഇക്കാനെ ഇഷ്ടമാണ്. ഇക്ക ധരിച്ചിരിക്കുന്നത് ഫെന്‍ഡിയുടെ (Fendi) ടി-ഷര്‍ട്ടാണ്. ഏറ്റവും വിലകുറഞ്ഞതിന് 500 ഡോളറെങ്കിലും കൊടുക്കണം. അതായത് നമ്മുടെ 35000/-രൂപ. ഇക്ക ഇനിയും നന്നായിട്ട് ഡ്രസ്സ് ചെയ്യണം. സന്തോഷം.’ റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു.എന്നാൽ ഇപ്പോൾ ഫിറോസിന്റെ ഫാൻസ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
‘ അയാൾ ധരിക്കുന്ന എല്ലാ ഡ്രെസ്സും അയാൾ കാശ് കൊടുത്തു വാങ്ങുന്നതാണെന്ന് അങ്ങ് കഥയെഴുതാതെ റഫീഖേ. ആരെങ്കിലും ഗിഫ്റ്റ് കൊടുത്ത ഷർട്ട് അയാൾ ധരിച്ചു എന്ന് റഫീഖിനു തോന്നാഞ്ഞതെന്തേ? അപ്പൊ കാര്യം അതല്ല”. ഇത്തരം ടീ ഷർട്ടുകൾ 500 രൂപയ്ക്കും കിട്ടുമെന്നാണ് ഇവരുടെ വാദം.അജ്മാൻ ചൈനാ മാളിൽ പോയാൽ ഏത് ബ്രാൻഡ് പേരിലും ഡ്യൂപ്പ് ടീ ഷെർട്ട് കിട്ടും 20 ദിർഹത്തിന് എന്നും ചിലർ പറയുന്നു. അതേസമയം ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഫിറോസ് പണം തട്ടുന്നു എന്ന് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ഉയര്‍ന്നിരുന്നു.
പണം ആവശ്യപ്പെട്ട് ഫിറോസും സംഘവും ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശിനി പരാതി നല്‍കിയിരുന്നു.നേരത്തെ പണം ആവശ്യപ്പെട്ട് ഫിറോസും സംഘവും ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശി വര്‍ഷ നല്‍കിയ പരാതിയില്‍ പോലീസ് ഫിറോസിനെതിരെ കേസെടുത്തത് വലിയ വിവാദമായിരുന്നു. അമ്മയുടെ ചികിത്സയ്ക്കായി 18 ലക്ഷം രൂപ വര്‍ഷയ്ക്ക് ആവശ്യമുണ്ടായിരുന്നു. ഫേസ്ബുക്ക് ലൈവില്‍ സഹായാഭ്യര്‍ത്ഥന നടത്തിയതോടെ ഏകദേശം 90 ലക്ഷം രൂപയോളം വര്‍ഷയ്ക്ക് ലഭിച്ചു.
Post Your Comments