Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

‘തന്നെ ഭയപ്പെടുത്തികളയാം എന്ന് വിചാരിക്കണ്ട’; കഫീല്‍ ഖാൻ

ആദിത്യനാഥിന് ഭയമുള്ളതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും കഫീല്‍ഖാന് പറഞ്ഞു.

ലക്‌നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഡോക്ടര്‍ കഫീല്‍ ഖാന്‍. ഭയപ്പെടുത്തി തന്നെ ഇല്ലാതാക്കാനാവില്ലെന്ന് ഡോക്ടര്‍ കഫീല്‍ഖാന്‍. ആദിത്യനാഥിന് ഭയമുള്ളതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും കഫീല്‍ഖാന് പറഞ്ഞു. രാഷ്ട്രീയ പ്രവേശന സാധ്യത തള്ളുന്നില്ലെന്നും കഫീല്‍ ഖാന്‍ വ്യക്തമാക്കി. ദേശ സുരക്ഷാ നിയമം ചുമത്തി യു.പി സര്‍ക്കാര്‍ കഫീല്‍ഖാനെ അറസ്റ്റ് ചെയ്തിരുന്നു.

എന്‍.എസ്.എ ചുമത്തിയതിനെ തുട൪ന്ന് മാസങ്ങളോളം തടവില്‍ കഴിഞ്ഞ കഫീല്‍ ഖാന്‍ രണ്ട് മാസം മുമ്പാണ് ജയില്‍ മോചിതനായത്. മോചനത്തിന് ശേഷം ആദ്യമായാണ് ഒരു മലയാള ദൃശ്യ മാധ്യമവുമായി കഫീല്‍ ഖാന്‍ സംസാരിക്കുന്നത്. ജയിലിലും തുട൪ന്നും നിരന്തരമായ പീഡനമാണ് താന്‍ അനുഭവിച്ചത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഭയമുള്ളതിനാലാണ് തന്നെ വേട്ടയാടുന്നത്.

Read Also: ‘സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശ’; കുനാല്‍ കമ്രയ്‌ക്കെതിരെ പരാതി

താനിനിയും അനീതികള്‍ക്കെതിരെ ശബ്ദിക്കും. ഗൊരഖ്പൂരിലെ ശിശു മരണത്തിന് കാരണമായത് സ൪ക്കാ൪ വീഴ്ചയാണ്. നിരവധി കമ്മിറ്റികള്‍ തന്നെ കുറ്റ വിമുക്തനാക്കിയതാണ്. സംഭവം നടന്ന് മൂന്ന് വ൪ഷമായിട്ടും സ൪ക്കാ൪ തന്നെ വേട്ടയാടുകയാണ്. സസ്പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്നും കഫീല്‍ ഖാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button