കൊല്‍ക്കത്ത: ബംഗാളില്‍ ഇനി മമതയ്ക്ക് അധിക നാളുകളില്ല, ബംഗളില്‍ ബിജെപി തന്നെ അധികാരത്തില്‍ വരും, മാത്രമല്ല സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ബിജെപിക്ക് താല്പര്യമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഷോഷിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതിന് പിന്നാലെ ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും, മമത സര്‍ക്കാരിനെ ഞങ്ങള്‍ തന്നെ താഴെയിറക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. അക്രമവും കൊലപാതകങ്ങളും വര്‍ധിക്കുന്നത് അത്തരമൊരു സാഹചര്യത്തിലേക്ക് ബംഗാളിനെ നയിക്കുമോ എന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : 30 കിലോമീറ്റര്‍ ദൂരെ പറക്കുന്ന വിമാനങ്ങള്‍ വരെ തകര്‍ക്കുന്ന മിസൈലുകള്‍ ഇന്ത്യയ്ക്ക് സ്വന്തം :
കഴിഞ്ഞ ദിവസം അലിപുര്‍ദ്വാര്‍ ജില്ലയിലാണ് ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. അതേസമയം ജനാധിപത്യത്തില്‍ അധികാരത്തില്‍ എന്തെങ്കില് മാറ്റം കൊണ്ടുവരണമെങ്കില്‍ അത് വോട്ടെടുപ്പിലൂടെയാണ് കൊണ്ടുവരേണ്ടതെന്നും ഘോഷ് പറഞ്ഞു. ജനങ്ങളെല്ലാം സമാധാനപരമായി വോട്ട് രേഖപ്പെടുത്തുമെന്ന് ഉറപ്പിക്കുകയാണ് നമ്മള് ചെയ്യേണ്ടത്. രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെടുന്നത് സാധാരണ ജനങ്ങളാണ്. ചില പ്രതിപക്ഷ പാര്‍ട്ടികളും അക്കാര്യം ഉന്നയിക്കുന്നു. കാരണം ബംഗാളില്‍ അക്രമങ്ങളും കൊലപാതകങ്ങളും വര്‍ധിച്ച് വരികയാണെന്നും ദിലീപ് ഘോഷ് പറഞ്ഞു.
Post Your Comments